തിരുവനതപുരം : വര്‍ക്കലയില്‍ ദളിതര്‍ക്കുനെരെ തുടരെയുണ്ടാകുന്ന അക്രമങ്ങളെപ്പറ്റി സമഗ്രവും വസ്തുനിഷ്ടവുമായ അന്വേഷണങ്ങള്‍ നടത്തണമെന്ന് സോളിഡാരിറ്റി സൌത്ത് സോണ്‍ ആവശ്യപ്പെട്ടു. വര്‍ക്കല കൊലപാതത്തിന്റെ പേരില്‍ ദളിത് വേട്ടയാണ് നടന്നു വരുന്നതു. പോലീസിന്റെയും ഗുണ്ടകളുടെയും തേര്‍വാഴ്ചയാണ് വര്‍ക്കല തോടുവേ ഉള്‍പ്പെടെയുള്ള കോളനികളില്‍ അരങ്ങേറുന്നത് . ഏത് കുടിലും പരിശോധിക്കാനുള്ള അവസരം പോലീസ് ഗുണ്ടകള്‍ക്ക് പതിച്ചു കൊടുത്തിരിക്കുന്നു. ഇതിനെതിരെ സമാധാനപരമായ പ്രതികരണം എന്ന നിലയില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയന്റെ പ്രതികാരമാണ് അവിടെ വീണ്ടും കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങള്‍. അത് മറച്ചു വയ്ക്കാന്‍ പോലീസ് മെനെഞ്ഞെടുത്ത കഥകള്‍ മാധ്യമങ്ങള്‍ അതേപടി വിഴുങ്ങരുത്. യഥാര്‍ത്ഥ വസ്തുതകള്‍ പുരതരിയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. സത്യസന്ധമായി കേസ് അന്വേഷിക്കുന്ന ഏതെങ്കിലും ഏജന്സികളെ ഉപയോഗിച്ചു സമഗ്രമായി വര്‍ക്കല സംഭവങ്ങള്‍ അന്വേഷിക്കണം. തീവ്രവാദ മുദ്ര ചാര്‍ത്തി ഒരു ജനസമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢനീക്കത്തെ ചെറുക്കന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരണമെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീക് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം വര്ക്കലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്നവരെ സോളിഡാരിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു.
Showing posts with label DALITH. Show all posts
Showing posts with label DALITH. Show all posts
Thursday, October 29, 2009
Wednesday, October 21, 2009
സോളിഡാരിറ്റി വസ്തുതന്വേഷണ സംഘം വര്‍ക്കല സന്ദര്‍ശിച്ചു
തിരുവനന്തപുരം: വര്‍ക്കലയിലെ വ്യാപാരി ആയിരുന്ന ശിവപ്രസാദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദളിത് കോളനികളില്‍ നിലനില്ക്കുന്ന ഭീകരന്തരീക്ഷത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സോളിഡാരിറ്റി വസ്തുതന്വേഷണ സംഘം വര്‍ക്കല സന്ദര്‍ശിച്ചു. തീവ്രവാദ വേട്ടയുടെ മറവില്‍ പ്രദേശത്തെ ദളിതര്‍ താമസിക്കുന്ന കോളനികളില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനം നടക്കുന്നതിനെക്കുറിച്ച പരാതികളാണ് സംഘത്തിന്റെ മുന്നില്‍ കോളനി നിവാസികള്‍ വെളിപ്പെടുത്തിയത്. പോലീസും ഹിടുത്വവാദികളും കോളനികളില്‍ തേര്‍വാഴ്ച നടത്തുകയാണെന്ന് അവര്‍ പരാതിപ്പെട്ടു. പല കോളനികളിലും പുരുഷന്മാര്‍ സ്ഥലത്തില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉപരോധ സമാനമായ അന്തരീക്ഷം നിലനില്ക്കുന്നു. വാര്‍ക്കല്‍ തോടുവേ കോളനി , വടശ്ശേരികോണം അംബേദ്‌കര്‍ കോളനി, മുത്താന കോളനി, വിളപ്പുറം കോളനി, ചീരുന്കുഴി കോളനി, വെന്കോട് കോളനി എന്നിവിടങ്ങളിലാണ് വസ്തുതന്വേഷണ സംഘം സന്ദര്‍ശിച്ചത്. കൊല്ലപ്പെട്ട ശിവപ്രസാദിന്റെ ആയിരൂരിലുള്ള വീട്ടിലും പ്രതിനിധി സംഘം സന്ദര്‍ശിച്ചു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ ഷഫീക്ക് , സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ കെ.ടി ഹുസൈന്‍ , കെ. എ ഫിറോസ് തിരുവനതപുരം ജില്ല വൈസ് പ്രസിഡന്റ് സുധീര്‍, സവാദ് ഹാജി, അനസ്, മനാഫ് എന്നിവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.
Subscribe to:
Posts (Atom)
