തിരുവനന്തപുരം : സച്ചാര്‍ സമിതി ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിനു വേണ്ടി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ച പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു . സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി എം.സാജിദ്ന്ടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മന്ത്രി പാലോളി മുഹമ്മദ്കുട്ടിയെ സന്ദര്‍ശിച്ചപ്പോഴാണ് ഈ അവശ്യം ഉന്നയിച്ചത് . കമ്മിറ്റി റിപ്പോര്‍ട്ടിലെ വളെരെ കുറച്ചു കാര്യങ്ങള്‍ മാത്രമാണ് നടപ്പിലാക്കിയത്. ന്യുനപക്ഷ ക്ഷേമ വകുപ്പ്, സംവരണ നഷ്ടം നികത്താന്‍ ഉന്നത അധികാര കമ്മിറ്റി , മലബാറിലെ വിദ്യഭ്യാസ പ്രശ്നങ്ങള്‍, അറബി സര്‍വകലാശാല, വഖഫ് വികസന കോര്‍പ്പരേഷന്‍ , തീരദേശ മലയോര മേഖലകളിലെ പ്രത്യേക പരിപാടികള്‍ തുടങ്ങിയ പ്രധാന നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉടന്‍ നടപടി വേണമെന്നു പ്രധിനിധി സംഘം ആവശ്യപ്പെട്ടു. ന്യുനപക്ഷ ക്ഷേമ വകുപ്പ് സംബന്ധിച്ച് മന്ത്രി സഭഅനുമതി ലഭിച്ചുവെന്ന് മന്ത്രി നിവേദക സംഘത്തെ അറിയിച്ചു. മന്ത്രിമാരായ എന്‍.കെ പ്രേമചന്ദ്രന് , രാമചന്ദ്രന് കടന്നപ്പള്ളി , എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് , സീ.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഈ.പി ജയരാജന് , സീ.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ. ഈ. ഇസ്മയില്‍ എം.പീ എന്നിവരെയും പ്രധിനിധി സംഘം സന്ദര്‍ശിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി.ഐ നൌഷാദ്, സൌത്ത് സോണല്‍ സെക്രട്ടറി കെ.സജീദ്, തിരുവനതപുരം ജില്ല വൈസ് പ്രസിഡന്റ് എ.സുധീര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Saturday, September 12, 2009
Subscribe to:
Posts (Atom)