Saturday, September 12, 2009

പാലോളി കമ്മിറ്റി നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കണം : സോളിഡാരിറ്റി

തിരുവനന്തപുരം : സച്ചാര്‍ സമിതി ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിനു വേണ്ടി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിച്ച പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു . സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി എം.സാജിദ്ന്ടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മന്ത്രി പാലോളി മുഹമ്മദ്കുട്ടിയെ സന്ദര്‍ശിച്ചപ്പോഴാണ് ഈ അവശ്യം ഉന്നയിച്ചത്‌ . കമ്മിറ്റി റിപ്പോര്‍ട്ടിലെ വളെരെ കുറച്ചു കാര്യങ്ങള്‍ മാത്രമാണ് നടപ്പിലാക്കിയത്. ന്യുനപക്ഷ ക്ഷേമ വകുപ്പ്, സംവരണ നഷ്ടം നികത്താന്‍ ഉന്നത അധികാര കമ്മിറ്റി , മലബാറിലെ വിദ്യഭ്യാസ പ്രശ്നങ്ങള്‍, അറബി സര്‍വകലാശാല, വഖഫ്‌ വികസന കോര്‍പ്പരേഷന്‍ , തീരദേശ മലയോര മേഖലകളിലെ പ്രത്യേക പരിപാടികള്‍ തുടങ്ങിയ പ്രധാന നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉടന്‍ നടപടി വേണമെന്നു പ്രധിനിധി സംഘം ആവശ്യപ്പെട്ടു. ന്യുനപക്ഷ ക്ഷേമ വകുപ്പ് സംബന്ധിച്ച് മന്ത്രി സഭഅനുമതി ലഭിച്ചുവെന്ന് മന്ത്രി നിവേദക സംഘത്തെ അറിയിച്ചു. മന്ത്രിമാരായ എന്‍.കെ പ്രേമചന്ദ്രന്‍ , രാമചന്ദ്രന്‍ കടന്നപ്പള്ളി , എല്‍.ഡി.എഫ്‌ കണ്വീനര്‍ വൈക്കം വിശ്വന്‍ , സീ.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഈ.പി ജയരാജന്‍ , സീ.പി.ഐ അസിസ്റ്റന്റ്‌ സെക്രട്ടറി കെ. ഈ. ഇസ്മയില്‍ എം.പീ എന്നിവരെയും പ്രധിനിധി സംഘം സന്ദര്‍ശിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി.ഐ നൌഷാദ്‌, സൌത്ത് സോണല്‍ സെക്രട്ടറി കെ.സജീദ്, തിരുവനതപുരം ജില്ല വൈസ് പ്രസിഡന്റ് എ.സുധീര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.