Monday, November 30, 2009

ഒരു ഗ്രാമത്തിന്റെ ആഘോഷമായി കായിക പ്രതിഭയ്ക്ക് സോളിഡാരിറ്റി ഒരുക്കിയ സ്വീകരണം


വര്‍ക്കല: വര്‍ക്കലയിലെ ചാരുന്കുഴി കോളനിയിലെ ചെറിയ കുടിലില്‍ നിന്ന് ദേശീയ ജൂനിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയെത്തിയ ബി.എസ് വിനീത  എന്ന ഒന്‍പതാം ക്ലാസ്സ്കാരിക്ക് സോളിഡാരിറ്റി വര്‍ക്കല ഏരിയ കമ്മിറ്റി ഒരുക്കിയ സ്വീകരണം ചാരുന്കുഴി ഗ്രാമമാകെ ഉത്സവമായി കൊണ്ടാടി. ദളിത് സമൂഹത്തില്‍ പിറന്നതുകൊണ്ട്‌ അവഗണ ഏറെ എട്ടുവങ്ങേണ്ടിവന്ന ഈ കായിക പ്രതിഭ മെഡല്‍ നേട്ടവുമായി ജന്മനാടിലെതിയിട്ടും വേണ്ട അംഗീകാരം ആരും നല്‍കിയില്ല. ഇതറിഞ്ഞ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇലകമന്‍ ഗ്രാമ പഞ്ചയ്ത്തുമായും വിവിധ രാഷ്ട്രീയ നേതാക്കളുമായും സംസാരിച്ചെങ്കിലും അനുമോനമോ  സ്വീകരമോ സംഘടിപ്പിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. അതിനാല്‍ സോളിഡാരിറ്റി നേരിട്ട് സ്വീകരണ പരിപാടി സംഘടിപ്പിക്കുകയാണ് ചെയ്തത്. ഒരു ഗ്രാമമാകെ പങ്കെടുത്ത സ്വീകരണ പരിപാടി അവഗണന നേരിടുന്ന ഒരു സമൂഹത്തിന്റെ ശക്തമായ പ്രതികരണം കൂടിയായി. 
അയിരൂരില്‍ നിന്ന് നൂറുകണക്കിന് ബഹുജനങ്ങളുടെ അകമ്പടിയോടെയാണ് ബി.എസ് വിനീതയെ സ്വീകരണ സ്ഥലമായ ചാരുന്കുഴിയിലെക്കെതിച്ചത്. പരന്പരാഗത വാദ്യമേളങ്ങളുടെ അകന്പടിയോടെ  നാട്ടുകാരും സഹപാഠികളും ഘോഷയാത്രയില്‍ അണിചേര്‍ന്നു. സോളിഡാരിറ്റി നല്‍കിയ ഉപഹാരം വര്‍ക്കല കഹാര്‍ എം.എല്‍.എ വിനീതക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പത്മാക്ഷി ടീച്ചര്‍ യോഗം ഉത്ഘാടനം ചെയ്തു. സോളിഡാരിറ്റി മേഘല സെക്രട്ടറി കെ.സജീദ് മുഖ്യ പ്രഭാഷണം നടത്തി. തിരുവനതപുരം ജില്ല പഞ്ചായത്ത്‌ അംഗം രഞ്ജിത്ത് സോളിഡാരിറ്റി നല്‍കിയ കാശ് അവാര്‍ഡ്‌ സമ്മാനിച്ചു. സി.പി.എം നേതാവ് രാജീവ്‌, കോണ്‍ഗ്രസ്‌ നേതാവ് സന്തോഷ്‌ , ബി.ജെ.പി. നേതാവ് സജീവ്‌ , സ്കൂള്‍ ഹെട്മിസ്ട്രെസ്സ് ബീന, ജമാഅത്തെ ഇസ്ലാമി ഏരിയ അസി. ഓര്‍ഗനൈസര്‍ സവാദ് ഹാജി ,സോളിഡാരിറ്റി വര്‍ക്കല ഏരിയ പ്രസിഡന്റ്‌ അനസ് , ഏരിയ സെക്രട്ടറി മനാഫ് , യൂനിറ്റ്  പ്രസിഡന്റ്‌ ഹരൂണ്‍ ലാല്‍  തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.





Monday, November 23, 2009

ഹൈവേ വികസനത്തിന്റെ മറവില്‍ കുടിയൊഴിപ്പിക്കല്‍ അനുവദിക്കില്ല : സോളിഡാരിറ്റി സമര സമ്മേളനം


 കൊല്ലം : ദേശീയ പാത വികസനത്തിന്റെ മറവില്‍ സാധാരണക്കാരെ കുടിയൊഴിപ്പിചു  കുത്തകകള്‍ക്ക് റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന്  സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. എ ഷഫീക് പ്രസ്താവിച്ചു. സോളിഡാരിറ്റി കൊല്ലം ജില്ല സമിതി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച സമര സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളം പോലെ ഭൂമി ശാസ്ത്ര പരമായി ഒരുപാടു പ്രശ്നങ്ങള്‍ നേരിടുന്ന സംസ്ഥാനത്ത് 45 മീറ്റര്‍ 4 വരി പാത  നിര്‍മ്മിക്കാന്‍ ഏറ്റെടുക്കുന്നത് അപ്രായോഗികമാണ്. ദേശീയ റോഡ്‌ കോണ്‍ഗ്രസിന്റെ മനുഅല്‍ പ്രകാരം വേണ്ട 30 മീറ്റര്‍ മതിയാകും നാല് വരി പാതയ്ക്ക്.  കേരളത്തിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകള്‍ മനസ്സിലാക്കാതെയുള്ള വികസനം അപകടകരമാണ്. ബി.ഓ.ടി അടിസ്ഥാനത്തില്‍ റോഡുകള്‍ പണിയുന്നത് പൊതുജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിന് തുല്യമാണ്. വഴി നടക്കാനുള്ള അവകാശം സമരത്തിലൂടെ നേടിയെടുത്ത കേരളത്തില്‍ വെന്ന്ടും അതിനായി ഒരു പോരാട്ടത്തിനു സര്‍ക്കാര്‍ ഇടവരുത്തരുത് . അങ്ങനെ വന്നാല്‍ സാമൂഹ്യ പ്രത്യഘതത്തിനു സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദി. അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുനരധിവാസം ഉറപ്പാക്കാതെ ഒരുതുണ്ട് ഭൂമിപോലും ഏറ്റെടുക്കാന്‍ അനുവടിക്കില്ലന്നു ഹൈവേ ആക്ഷന്‍ ഫോറം പ്രസിഡന്റ്‌ പ്രകാശ്‌ മേനോന്‍ പറഞ്ഞു. നക്കാപിച്ച നഷ്ടപരിഹാരം നല്‍കി ജങ്ങളെ വന്ചിക്കള്‍ ഇനി നടക്കില്ല. ജീവന്‍ ബലി കൊടുത്തും നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കംന്‍ മുന്നോട്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തൂ. സോളിഡാരിറ്റി സൌത്ത് സോണ്‍ സെക്രട്ടറി കെ. സജീദ്, ജമ അതെ ഇസ്ലാമി കൊല്ലം ജില്ല പ്രസിഡന്റ്‌ ഇസ്മയില്‍ ഖനി, എസ്.ഐ.ഓ ജില്ല വൈസ് പ്രസിഡന്റ്‌ മുബക്ഷിര്‍ ശേര്‍ക്കി, സോളിഡാരിറ്റി ജില്ല പ്രസിഡന്റ്‌ അബ്ദുസ്സമദ്, ജില്ല ജനറല്‍ സെക്രട്ടറി സാദിക്ക്, അഡ്വ സജീബ് തുടങ്ങിയവര്‍ സംസാരിച്ചു.
സമരസംഘങ്ങള്‍ക്ക് പിന്തുണയുമായി സമര പ്രയാണം
കൊല്ലം: ദേശീയ പാത  വികസിപ്പിക്കുക ; വില്‍ക്കരുത് എന്നാവശ്യപ്പെട്ടു സോളിഡാരിറ്റി കൊല്ലം ജില്ല സമിതി പാരിപ്പള്ളി മുതല്‍ ഓച്ചിറ വരെ നടത്തിയ സമര പ്രയാണം ഹൈവേ വികസനത്തിന്റെ മറവില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ആയിരങ്ങുള്‍ക്കുള്ള ഐക്യടര്‍ദ്യ പ്രയാണമായി മാറി. പാരിപ്പള്ളിയില്‍ സോളിഡാരിറ്റി സൌത്ത് സോണ്‍ സെക്രട്ടറി  കെ.സജീദ് ജാഥ ഉത്ഘാടനം ചെയ്തു. ഹൈവേ ആക്ഷന്‍ ഫോറം സെക്രട്ടറി സുന്ദരേശന്‍ പിള്ള , വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സശി ധരന്‍ സോളിഡാരിറ്റി കൊല്ലം ജില്ല പ്രസിഡന്റ്‌ അബ്ദുസ്സമദ് എന്നിവര്‍ ഉത്ഘാടന സമ്മേളനത്തി സംസാരിച്ചു. കല്ലുവാതുല്‍ക്കല്‍, ചാത്തനൂര്‍, കൊട്ടിയം, ഉമയനല്ലോര്‍, ആയത്തില്‍, രാമന്കുലങ്ങര, ചവറ എന്നിവിടങ്ങളില്‍ ജാഥക്ക് വന്‍ വരവേല്‍പ്പ് നല്‍കി. വ്യാപാരികളും ഹൈവേ അക്ഷം ഫോറം പ്രവര്‍ത്തകരും ജാത കാപ്ത്യന്‍ സിനി ഹമീദിനെ ഹാരാര്‍പ്പണം ചെയ്തു ജാഥയെ സ്വീകരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ കെ. ഫിറോസ്‌,  ബി.എം സാദിക്ക്, അനേഷ് കന്നനലൂര്‍, സാബിര്‍ തുടങ്ങിയര്‍ സംസാരിച്ചു. എല്ലാ കേന്ദ്രങ്ങളിലും  വ്യാപാരി നേതാക്കളും ഹൈവേ ആക്ഷന്‍ ഫോറം പ്രവര്‍ത്തകരും ജാഥയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഓച്ചിറ മുതല്‍ കരുനാഗപ്പള്ളി  വരെ പടയത്രയായാണ് പ്രയാണം കടന്നു പോയത്.  കരുനാഗപ്പള്ളിയില്‍ സമര  സമ്മേളനത്തോടെയാണ്   പ്രയാണം സമാപിച്ചത്.  







Wednesday, November 18, 2009

ദലിത് തീവ്രവാദം എന്ന പ്രയോഗം പാര്‍ശ്വ വല്‍കൃത ജനതയെ വീണ്ടും പുറം തള്ളാന്‍ ഭരണകൂടത്തിന്റെ പച്ചയായ ശ്രമം : അജിത്‌ സാഹി




വര്‍ക്കല: ദലിത് തീവ്രവാദം  എന്ന പ്രയോഗത്തിലൂടെ  പാര്‍ശ്വ വല്‍കൃത ജനതയെ വീണ്ടും പുറം തള്ളാന്‍ ഭരണകൂടത്തിന്റെ പച്ചയായ ശ്രമമാണ് തുരന്നുകാട്ടപ്പെടുന്നത് എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ അജിത്‌ സാഹി അഭിപ്രായപ്പെട്ടു.  ദലിത് വേട്ടക്കെതിരെ വര്‍ക്കലയില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഒരാളില്‍ കുറ്റം ആരോപിച്ചു തെളിവ് സൃഷ്ടിക്കുക എന്നതാണ് ഇന്ത്യന്‍ പോലീസ് പലപ്പോഴും സ്വീകരിക്കുന്ന രീതി. ഇതിന്റെ ഇരകള്ക്കപ്പെടുക പിന്നാക്ക ജനവിഭാഗങ്ങളും. ഇവടെത്തെ ജനാധിപത്യ ഭരണകൂടങ്ങള്‍ പോലീസ് ഭാഷ്യം ഏറ്റുപിടിക്കുന്നു. പോലീസ് രാജ് ആണ്  ഇവിടെയുള്ളത്. ഇതിനെതിരെ എല്ലാ വിഭാഗം ജനതയും ഒന്നിച്ചു അണിനിരക്കണം. വര്കലയില്‍ ഒരു കൊലപാതകത്തിന്റെ പേരില്‍ കുറ്റക്കാരെ കണ്ടു പിടിക്കുന്നതിനു പകരം ഒരു തെളിവുമില്ലാതെ കുറെ പേരെ അറസ്റ്റു ചെയ്തു പീഡിപ്പിക്കുന്നു. ഒരു സംസ്ഥാനത്തെ ഡി.ജി.പി. നേരിട്ട് പത്ര സമ്മേളനം നടത്തി ഒരു സംഘടനെയെ തീവ്രവാദികള്‍ എന്ന് മുദ്രയടിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. മീഡിയകള്‍ അതേറ്റു പിടിക്കുന്നു. സത്യം കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവഗണന ഭീകരതയുടെ ഇരകളാണ് ദലിതര്‍ എന്നും അതില്‍ നിന്ന് സ്വയം പുറത്തേക്കുള്ള വഴികള്‍ തേടുമ്പോള്‍ അടിച്ചമാര്‍ത്തുകയാണ് ഭരണകൂടങ്ങള്‍ എന്നും അധ്യക്ഷം വഹിച്ച സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി എം . സാജിദ് അഭിപ്രായപ്പെട്ടു.  വര്‍ക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കുക, ദലിതരെ പീടിപ്പച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടിക ജാതി പീഡന വിരുദ്ധ നിയമം ഉപയോഗിച്ചേ കേസ് എടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിക്ഷേധ സംഗമത്തിലൂടെ സോളിഡാരിറ്റി ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളീയ പൊതു ബോധത്തിന്റെ അധസ്ഥിതരോടുള്ള സമീപനമാണ് വര്‍ക്കലയിലെ ദലിത് തീവ്രവാദം എന്ന പടത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ബി.ആര്‍.പി ഭാസ്കര്‍ അഭിപ്രായപ്പെട്ടു. കേരളീയ സമൂഹത്തിനാകെ അപമാനമാണ് വര്‍ക്കലയില്‍ നടക്കുന്ന ദലിത് പീഡനങ്ങള്‍.
സി.ആര്‍. നീലകണ്ടന്‍, എം. ബി മനോജ്‌, അഡ്വ. ചന്ദ്രശേഖരന്‍, കരകുളം സത്യകുമാര്‍, യു. ഷൈജു, കെ.എ  . ഷഫീക്, ടി.മുഹമ്മദ്‌, ജെ.കെ . മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ കോളനിയിലെ സന്ധ്യ തങ്ങള്‍ക്കു നേരിട്ട പോലീസ്  പീഡനത്തെക്കുറിച്ച്  വിവരിച്ചത്  പ്രതിക്ഷേധ സംഗമത്തില്‍ പങ്ങേടുത്ത നൂറു കണക്കിന് ആളുകളുടെ കണ്ണ് നിറയിച്ചു.പ്രതിക്ഷേധ സംഗമം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനു കരുത്തു  പകരാന്‍ ഉതകുമെന്നു വര്‍ക്കലയില്‍ തടിച്ചു കൂടിയ ജന സാഗരം സാക്ഷി







Saturday, November 14, 2009

ദളിത്‌ വേട്ട അവസാനിപ്പിക്കുക: വര്‍ക്കലയില്‍ നവംബര്‍ 17 ന്‌ പ്രതിഷേധ സംഗമം



തിരുവനന്തപുരം: വര്‍ക്കലയില്‍ പോലീസ്‌ നടത്തുന്ന ദളിത്‌ വേട്ട അവസാനിപ്പിക്കണമെന്ന്‌ സോളിഡാരിറ്റി ആവശ്യപ്പെട്ടു. പോലീസും സാമുഹ്യവിരുദ്ധ ശക്തികളും ഒത്തു ചേര്‍ന്ന്‌ ദളിതരെ അക്രമിക്കുകയാണ്‌. ദളിതര്‍ക്കെതിരെയുള്ള അതിക്രമത്തിന്‌ സാമൂഹ്യപിന്തുണ നേടിയെടുക്കാന്‍ ദളിത്‌ തീവ്രവാദം എന്ന പുതിയ പദപ്രയോഗം തന്നെ പോലീസ്‌ മെനഞ്ഞിരിക്കുകയാണെന്നും വൈസ്‌ പ്രസിഡന്റ്‌ കെ.എ. ഷെഫീഖ്‌, കെ. സജീദ്‌, എ. സുധീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പോലീസ്‌- ഗുണ്ടാ ശക്തികളുടെ ദളിത്‌ വേട്ട അവസാനിപ്പിക്കുക, ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുക, അക്രമത്തിനിരയായവര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ ഈ മാസം 17 ന്‌ വര്‍ക്കലയില്‍ പ്രതിഷേധ സംഗമം നടത്തും. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും തെഹല്‍ക്ക എഡിറ്റര്‍ അറ്റ്‌ ലാര്‍ജുമായ അജിത്‌ സാഹി, ബി.ആര്‍.പി.ഭാസ്‌കര്‍, സി.കെ.ജാനു, സി.ആര്‍. നീലകണ്‌ഠന്‍, പാനിപ്ര ഇബ്രാഹീം മൗലവി, എം.ബി. മനോജ്‌ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു.

Monday, November 9, 2009

വര്‍ക്കല സംഭവം സി ബി ഐ അന്വേഷിക്കുക - ദളിത്‌ ഐക്യദാര്‍ഢ്യ വേദി സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസം അനുഷ്ടിച്ചു

തിരുവനന്തപുരം : വര്‍ക്കല സംഭവം സി ബി ഐ അന്വേഷിക്കുക , കുറ്റക്കാരായ പോലീസ് കാര്‍ക്കെതിരെ നടപടിയെടുക്കുക, ദളിത്‌ വേട്ട അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ സംഘടനകളുടെ കൂട്ടായ്മയായ  -ദളിത്‌  ഐക്യദാര്‍ഢ്യ   വേദി  സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസം അനുഷ്ടിച്ചു.സമിതി ചെയര്‍മാന്‍ ബി.ആര്‍ .പി ഭാസ്കര്‍ ധര്‍ണ  ഉത്‌ഘാടനം ചെയ്തു.സി.ആര്‍. നീലകണ്ഠന്‍  , പി.എ പൌരന്‍, എം. ഗംഗാധരന്‍, ബി.എം സുഹറ, ഒടനവട്ടോം വിജയപ്രകാശ്, കെ. സജീദ്, കരകുളം സത്യകുമാര്‍, പി. കമലാസനന്‍, ജെ.രഘു, ലൂകൊസ് നീലമ്പേരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Monday, November 2, 2009

തരിശു ഭൂമിയില്‍ സോളിഡാരിറ്റിയുടെ വിജയ കൊയ്ത്തു

കണ്ണൂര്‍: നാലര പതിറ്റാണ്ട് കാലം പുല്‍കൊടി പോലുംവളരാതിരുന്ന മണ്ണില്‍ പൊന്‍ നിറമാര്‍ന്ന കതിരുകള്‍ കൊയ്തെടുതപ്പോള്‍ വിലവേടുപ്പിനെതിയവരുടെ മനസ്സ് നിറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ചേലോറ പഞ്ചായത്തിലെ വാരം കടാന്കോട് കൈപ്പാട് ഭൂമിയില്‍ നടന്ന വിളവെടുപ്പ്‌ രണ്ടു വര്‍ഷമായി സോളിഡാരിറ്റി നടത്തിയ സമര പരമ്പരകളുടെ വിജയ കൊയ്തായി.കൊയ്ത്തു നടത്താന്‍ ചളി നിലത്തു മുന്നിട്ടിറങ്ങിയ 60 കഴിഞ്ഞ ഇടവാലത്ത് പാഞ്ചാലിക്കും  ചുടചാളിലെ യശോധക്കും കിഴക്കേ ചിറയിലെ മാധവിക്കും പുന്നെല്ലിന്റെ മനമുയരുന്ന പഴയകാല ഓര്‍മ്മകളിലേക്ക് തിരിച്ചു പോക്ക് കൂടിയായി.മുതിര്‍ന്ന സ്ത്രീകളും യുവാക്കലുമുല്‍പ്പെടെ 200 ലധികം  പേരാണു കൊയ്തും മെതിയും നടത്താന്‍ എത്തിയത്.

കടന്ഗോട് പള്ളിപ്രം റോഡില്‍ സ്വകാര്യ വ്യക്തി വിട്ടുകൊടുത്ത 2 ഏക്കര്‍ ഭൂമിയില്‍ സോളിഡാരിറ്റി ജില്ല സമിതി നടത്തിയ കൃഷിക്ക് പ്രതീഖവഹമായ വിളവു ആണ് ലഭിച്ചത്. 2007 നവ 11 നു കക്കാട്‌ പുഴയുടെ ഓര്‍മ്മകളുമായി സംഘടിപ്പിച്ച പഴയകാല കര്‍ഷകരുടെ ഒത്തുചേരലില്‍ പന്കുവയ്ക്കപ്പെട്ട അനുഭവങ്ങളാണ് ഇങ്ങനെ ഒരു മുന്നേറ്റത്തിനു സോളിഡാരിറ്റി പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.

വിലവേടുപ്പുല്സവം കല്ലെന്‍ പൊക്കുടന്‍ ഉല്‍ഘാടനം ചെയ്തു.സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദ്‌, നാരായണന്‍ നന്പൂതിരി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ്‌ മുഹമ്മദ്‌ അലി , കേരള കര്‍ഷക സംഘം പ്രസിഡന്റ്‌ പി. കുട്ടി കൃഷ്ണന്‍, കിസാന്‍ സഭ സെക്രട്ടറി പുളിക്കല്‍ ബാലന്‍ , സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡന്റ്‌ കുഞ്ഞി മാമു മാസ്റ്റര്‍ , സോളിഡാരിറ്റി ജില്ല പ്രസിഡന്റ്‌ കെ.എം മഖ്ബൂല്‍ , എസ്.ഐ. ഓ സംസ്ഥാന സമിതി അംഗം സാദിക്ക്‌ , ജി.ഐ.ഓ ജില്ല പ്രസിഡന്റ്‌ ഖദീജ എന്നിവര്‍  സംസാരിച്ചു.