2010 മാര്‍ച്ച് 1 നു തിരുവനതപുരത്ത് വെച്ച് ഉത്ഘാടനം നടത്തുന്ന തെക്കന്‍ മേഖല ജാഥ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീക് നയിക്കും . മാര്‍ച്ച് 1 തിരുവനന്തപുരം , മാര്‍ച്ച് 2 കൊല്ലം , മാര്‍ച്ച് 3 ആലപ്പുഴ , മാര്‍ച്ച് 4 ഏറണാകുളം , മാര്‍ച്ച് 5 തൃശൂര്‍ എന്നീ ജില്ലകളില്‍ പര്യടനം നടത്തും ഇരു ജാഥകളും മാര്‍ച്ച് 5 നു വൈകിട്ട് ചാവക്കാട് സമാപിക്കും. കലാ സംഘം ട്ജതകലോടൊപ്പം ഉണ്ടാവും. പത്ര സമ്മേളങ്ങള്‍, ഇരകളുടെ സംഗമം, പോരാളികളുടെ ഒത്തു ചേരല്‍ പൊതു സമ്മേളങ്ങള്‍ എന്നിവ യാത്രയുടെ ഭാഗമായി ഉണ്ടാകും. സോളിഡാരിറ്റി നേതാക്കള്‍, പ്രമുഖ ആക്ടിവിസ്റ്റുകള്‍ ജമാ-അത്തെ ഇസ്ലാമി, എസ്.ഐ.ഓ , ജി.ഐ.ഓ നേതാക്കള്‍ സമര സംഘടന പ്രതിനിധികള്‍ എന്നിവര്‍ വിവിടഹ സ്വീകര സമ്മേളനങ്ങളില്‍ സംബന്ധിക്കും
Monday, February 22, 2010
ദേശീയ പാത വികസിപ്പിക്കുക വില്‍ക്കരുത് സോളിഡാരിറ്റി പ്രക്ഷോഭ യാത്രകള്‍ മാര്‍ച്ച് 1 മുതല്‍ 5 വരെ
തിരുവനന്തപുരം : ദേശീയ പാത വികസിപ്പിക്കുക വില്‍ക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തി സോളിഡാരിറ്റി പ്രക്ഷോഭ യാത്രകള്‍ സംഘടിപ്പിക്കുന്നു. 2010 ഫെബ്രുവരി 28 നു കാസര്‍ഗോഡ് വെച്ച് ഉത്ഘാടനം നടത്തുന്ന വടക്കന്‍ മേഖല ജാഥ സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന് നയിക്കും . പ്രക്ഷോഭ ജാഥ മാര്‍ച്ച് 1 കാസര്‍കോട് , മാര്‍ച്ച് 2 കണ്ണൂര്‍, മാര്‍ച്ച് 3 കോഴിക്കോട്, മാര്‍ച്ച് 4 മലപ്പുറം, എന്നീ ജില്ലകളില്‍ പര്യടനം നടത്തും.
Tuesday, February 9, 2010
മൂന്നാറില്‍ നിന്ന് മാഫിയകളെ പുറന്തള്ളനം
മൂന്നാറില്‍ നിന്ന് മാഫിയകളെ പുറന്തള്ളി ഭൂമി ഭൂരഹിതര്‍ക്കും കര്‍ഷകര്‍ക്കും ദളിതുകള്‍ക്കും ആദിവാസികള്‍ക്കും വിതരണം ചെയ്യാന്‍ സോളിഡാരിറ്റി മൂന്നാര്‍ മാര്‍ച്ച് ആവശ്യപ്പെട്ടു. ഇപ്പോള്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള സ്വതന്ത്ര റിപബ്ലിക് പോലെ പ്രവര്‍ത്തിക്കുന്ന മൂന്നാറിനെ സ്വതന്ത്രമാക്കണം. കേരള സര്‍ക്കാര്‍ മൂന്നാറിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന് ആവശ്യപ്പെട്ടു. ടാറ്റയുടെ കൈവശമുള്ള രേസോര്‍തുകളും വനഭൂമിയും സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി.ആര് നീലകണ്ഠന്, പി.കെ പ്രകാശ്, എന്‍. യു ജോണ്‍, കെ.എസ്. സുബൈര്‍ എന്നിവര്‍സംസാരിച്ചു.
Subscribe to:
Posts (Atom)