Tuesday, July 28, 2009

സോളിഡാരിറ്റി എല്‍.ടി മറാട്ടിനെ ആദരിച്ചു


കൊല്ലം: സോളിഡാരിറ്റി കൊല്ലം ജില്ല സമിതി യുവ സംവിധായകനായ എല്‍.ടി മറാട്ടിനെ അവാര്‍ഡ്‌ നല്‍കി ആദരിച്ചു. സ്കൂള്‍ ബാര്‍ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ വിദ്യാര്‍ത്ഥിയാണ് എല്‍. ടി മറാട്ട് . സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഒരു ദരിദ്രബാലന്‍ സ്കൂള്‍ തുറന്ന ദിവസം എത്തിയപ്പൊള്‍ സ്കൂള്‍, സര്‍ക്കാര്‍ ബാര്‍ നടത്തുന്നതിനായി നല്‍കിയതറിയുന്നു . ‍അവന്‍റെ നൊമ്പരങ്ങള്‍, സ്കൂള്‍ ജീവിതത്തിലെ അവന്‍റെ ഓര്‍മ്മകള്‍ മനോഹരമായി ചിത്രീകരിച്ചതാണ് സ്കൂള്‍ ബാര്‍ എന്ന ചിത്രം
സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട്‌ കെ. എ ഷഫീക് അവാര്‍ഡ്‌ എല്‍ ടി മറാട്ടിന് കൈമാറി . സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍ , പ്രവര്‍ത്തക സമിതി അംഗം കെ.എ ഫിറോസ്‌ എന്നിവര്‍ സംസാരിച്ചു . സൌത്ത് സോണ്‍ സെക്രട്ടറി കെ. സജീദ് സംവിധായകനെയും ചിത്രത്തെയും പരിചയപ്പെടുത്തി. ജില്ല പ്രസിഡന്റ് അബ്ദുസമദ്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

No comments:

Post a Comment