Saturday, August 1, 2009

കേരള ഗവണ്മെന്റ് കടല്‍ നികത്താനുള്ള നീക്കം അവസാനിപ്പിച്ചു.

തീരദേശവാസികളുടെയും സോളിഡാരിറ്റി പോലുള്ള സംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് കിന്‍ഫ്ര നടത്താനിരുന്ന കടല്‍ നികത്തല്‍ സാധ്യതപഠനം അവസാനിപ്പിക്കാന്‍ കേരള വ്യവസായ വകുപ്പ് നിര്‍ദേശം നല്‍കി. ശംഖുമുഖം മുതല്‍ വേളിവരെയുള്ള 12500 ഏക്കര്‍ കടല്‍ നികത്താനുള്ള സാധ്യത പഠിക്കാനാണ് കിന്‍ഫ്ര ആഗോള റെന്ടെര്‍ ക്ഷണിച്ചിരുന്നത്. രഹസ്യമായി നടപ്പാക്കാനിരുന്ന ഈ പദ്ധതി തൊഴിലായി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും അറിഞ്ഞതോടെയാണ് പൊതു ജനങ്ങള്‍ക്ക്‌ വിവരങ്ങള്‍ ലഭ്യമായത് . എത്രയും കടല്‍ നികത്തിയാലുണ്ടാകുന്ന പാരിസ്ഥിതികപ്രത്യാഘാതങ്ങളെ കുറിച്ചു ബോധവാന്മാരായ തീരദേശവാസികളും AITUC കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ തുടങ്ങിയ തൊഴിലാളി സംഘടനകളും സോളിഡാരിറ്റി യൂത്ത് മുവ്മെന്റും കൈകൊര്‍തത്തോടെ സര്‍ക്കാരിനു ഈ പധതിയില്‍ നിന്നു പിന്തിരിയേണ്ടി വന്നു .

No comments:

Post a Comment