Monday, August 10, 2009

ആസിയാന്‍ കരാറിനെതിരെ എ.ജി സ് ഓഫീസ് മാര്‍ച്ച്‌




ആസിയാന്‍ കരാര്‍ കര്‍ഷകരുടെയും മത്സ്യ തൊഴിലാളികളുടെയും നേര്‍ക്കുള്ള വെല്ലുവിളിയാണെന്നും ജനാധിപത്യ വ്യവസ്ഥയെ നോക്കികുതിയക്കികൊണ്ടാണ് ഇത്തരം ഒരു കരാറില്‍ നമ്മുടെ സര്‍ക്കാര്‍ ഒപ്പ് വയ്ക്കുന്നതെന്നും സോളിഡാരിറ്റി വൈസ് പ്രസിഡന്റ് കെ എ ഷഫീക് പറഞ്ഞു. സോളിഡാരിറ്റി സംഘടിപ്പിച്ച എ. ജി സ് ഓഫീസ് uല്ഘാടനം അദ്ദേഹം. ആസിയാന്‍ കരരിനെതിരെ വന്‍ പ്രതിഷേധവുമായി നൂറു കണക്കിന് യുവാക്കള്‍ മാര്‍ച്ചില്‍ അണിചേര്‍ന്നു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി ഐ നൌഷാദ് , ആര്‍ അജയന്‍, ആന്റോ ഏലിയാസ് , കെ സജീദ് ,ഷാജര്‍ ഖാന്‍ ,തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു .

Monday, August 3, 2009

കര്‍ഷകരെയും മത്സ്യ തൊഴിലാളികളെയും വഴിയാധാരമാക്കുന്ന ആസിയാന്‍ കരാറിനെതിരെ യുവജന രോക്ഷം


തിരുവനന്തപുരം : കേരളത്തിലെ പരമ്പരാഗത കര്‍ഷകരെയും മത്സ്യ തൊഴിലാളികളെയും വഴിയാധാരമാക്കുന്ന ആസിയാന്‍ കരാരില്‍ നിന്നു ഇന്ത്യ പിന്മാറണമെന്നു ആവശ്യപ്പെട്ടു കേരളമാകെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രതിക്ഷേധം സംഘടിപ്പിച്ചു. കര്‍ഷകരെ മറന്നു വന്‍ വ്യവസായികളുടെ താത്പര്യം മാത്രം നോക്കുന്ന സര്‍ക്കാര്‍ വീണ്ടും കൂട്ട ആത്മഹത്യയിലേക്ക് കര്‍ഷകരെ ആനയിക്കുകയാണ്, രാജ്യ താത്പര്യം ബലികഴിച്ചുള്ള ഇത്തരം കാരാരുകളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു

Saturday, August 1, 2009

കേരള ഗവണ്മെന്റ് കടല്‍ നികത്താനുള്ള നീക്കം അവസാനിപ്പിച്ചു.

തീരദേശവാസികളുടെയും സോളിഡാരിറ്റി പോലുള്ള സംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് കിന്‍ഫ്ര നടത്താനിരുന്ന കടല്‍ നികത്തല്‍ സാധ്യതപഠനം അവസാനിപ്പിക്കാന്‍ കേരള വ്യവസായ വകുപ്പ് നിര്‍ദേശം നല്‍കി. ശംഖുമുഖം മുതല്‍ വേളിവരെയുള്ള 12500 ഏക്കര്‍ കടല്‍ നികത്താനുള്ള സാധ്യത പഠിക്കാനാണ് കിന്‍ഫ്ര ആഗോള റെന്ടെര്‍ ക്ഷണിച്ചിരുന്നത്. രഹസ്യമായി നടപ്പാക്കാനിരുന്ന ഈ പദ്ധതി തൊഴിലായി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും അറിഞ്ഞതോടെയാണ് പൊതു ജനങ്ങള്‍ക്ക്‌ വിവരങ്ങള്‍ ലഭ്യമായത് . എത്രയും കടല്‍ നികത്തിയാലുണ്ടാകുന്ന പാരിസ്ഥിതികപ്രത്യാഘാതങ്ങളെ കുറിച്ചു ബോധവാന്മാരായ തീരദേശവാസികളും AITUC കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ തുടങ്ങിയ തൊഴിലാളി സംഘടനകളും സോളിഡാരിറ്റി യൂത്ത് മുവ്മെന്റും കൈകൊര്‍തത്തോടെ സര്‍ക്കാരിനു ഈ പധതിയില്‍ നിന്നു പിന്തിരിയേണ്ടി വന്നു .