Monday, August 10, 2009

ആസിയാന്‍ കരാറിനെതിരെ എ.ജി സ് ഓഫീസ് മാര്‍ച്ച്‌




ആസിയാന്‍ കരാര്‍ കര്‍ഷകരുടെയും മത്സ്യ തൊഴിലാളികളുടെയും നേര്‍ക്കുള്ള വെല്ലുവിളിയാണെന്നും ജനാധിപത്യ വ്യവസ്ഥയെ നോക്കികുതിയക്കികൊണ്ടാണ് ഇത്തരം ഒരു കരാറില്‍ നമ്മുടെ സര്‍ക്കാര്‍ ഒപ്പ് വയ്ക്കുന്നതെന്നും സോളിഡാരിറ്റി വൈസ് പ്രസിഡന്റ് കെ എ ഷഫീക് പറഞ്ഞു. സോളിഡാരിറ്റി സംഘടിപ്പിച്ച എ. ജി സ് ഓഫീസ് uല്ഘാടനം അദ്ദേഹം. ആസിയാന്‍ കരരിനെതിരെ വന്‍ പ്രതിഷേധവുമായി നൂറു കണക്കിന് യുവാക്കള്‍ മാര്‍ച്ചില്‍ അണിചേര്‍ന്നു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി ഐ നൌഷാദ് , ആര്‍ അജയന്‍, ആന്റോ ഏലിയാസ് , കെ സജീദ് ,ഷാജര്‍ ഖാന്‍ ,തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു .

1 comment:

  1. ദക്ഷിണപൂര്‍വ്വേഷ്യന്‍ മേഖലയില്‍ വന്‍ശക്തികളായ അമേരിക്കയും ചൈനയും വ്യാപാരപരമായി പലതരത്തില്‍ ശക്തമായ ഇടപെടലുകളാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌। ഇന്ത്യയുടെ അയല്‍രാജ്യങ്ങളുടെയെല്ലാം പ്രശ്നങ്ങളില്‍ ഇപ്പോള്‍ ചൈന സ്വാധീനം ചെലുത്തുന്നുണ്ട്‌। ഇന്ത്യയ്ക്കു കൈവന്നിരിക്കുന്ന ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ചൈനയും അതുപോലെ ജപ്പാനും മറ്റും ഈ മേഖല തങ്ങളുടെ കുത്തകയാക്കി മാറ്റുമെന്നു തീര്‍ച്ചയാണ്‌. അത്‌ ഇന്ത്യയുടെ വ്യാപാരസാദ്ധ്യതകള്‍ക്ക്‌ സ്ഥിരമായി തടയിടാനാണ്‌ ഇടയാക്കുക

    കോമ്പ്രിഹെന്‍സീവ്‌ ഇക്കണോമിക്സ്‌ പാര്‍ട്ടണര്‍ഷിപ്പ്‌ എഗ്രിമെന്റ്‌ ആസിയാന്‍ രാജ്യങ്ങളുമായി നിലവില്‍ വന്നാല്‍ അത്‌ ഇന്ത്യയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും, കയറ്റ്‌ ഇറക്ക്‌ സര്‍വ്വീസ്‌ മേഖലയ്ക്ക്‌ പ്രയോജനം ലഭിക്കുകയും ചെയ്യും. ഉല്‍പ്പന്ന സേവന മേഖലകളിലും നിക്ഷേപ മേഖലകളിലും വന്‍ വികസനത്തിന്‌ ഈ കരാര്‍ വഴിതെളിക്കും. ആസിയാന്‍ രാജ്യങ്ങളിലേയ്ക്ക്‌ താല്‍ക്കാലിക വികസനം എളുപ്പത്തില്‍ ലഭിക്കുന്നതു മൂലം സര്‍വ്വീസ്‌ മേഖലയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും വിദഗ്ദ്ധന്‍മാര്‍ക്കും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. നമ്മുടെ രാജ്യവും ലോകവും മുന്നോട്ടുപോവുകയാണ്‌. ഒരു രാജ്യത്തിനും എല്ലാ വാതിലുകളും കെട്ടിയടച്ച്‌ സ്വതന്ത്രമായി മുന്നോട്ടുപോകാന്‍ ഇനി കഴിയുകയില്ല. കച്ചവടത്തില്‍ ഉഭയകക്ഷി സഹകരണവും റീജിയണല്‍ സഹകരണവുമൊക്കെ സ്വാഗതാര്‍ഹം തന്നെയാണ്‌.

    ReplyDelete