Friday, December 4, 2009

പാലോളി റിപ്പോര്‍ട്ട്‌ അടിയന്തിരമായി നടപ്പാക്കുക ; ജില്ല ആസ്ഥാനങ്ങളിലേക്ക് യുവജന രോക്ഷം ഇരമ്പിയ മാര്‍ച്ച്‌


തിരുവനന്തപുരം:  സച്ചാര്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കേരളത്തില്‍ പ്രായോഗിക നിര്ധേശങ്ങള്‍ക്കായി നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ 20 മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത ഇടതു ഗവര്‍മെന്റിന്റെ നയത്തിനെതിരെ കേരളത്തിലെ ജില്ല  ആസ്ഥാനങ്ങളിലേക്ക് സോളിഡാരിറ്റി നടത്തിയ മാര്‍ച്ച്‌ ഭരണകൂടത്തിനു ശക്തമായ താക്കീതായി. രേപോര്‍തിന്മേല്‍ അടിയന്തിര നടപടികള്‍ എടുത്തില്ലെങ്കില്‍  ശക്തമായ പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ ഉണ്ടാകുമെന്ന് മാര്‍ച്ചുകള്‍ മുന്നറിയിപ്പ് നല്‍കി. തെക്കന്‍ കേരളത്തില്‍ തിരുവനന്തപുരം ഒഴികെയുള്ള  5 ജില്ല ആസ്ഥാനങ്ങളിലേക്ക്  നടന്ന മാര്‍ച്ചുകളില്‍ നൂറു കണക്കിന് യുവാക്കള്‍ അണിനിരന്നു. കൊല്ലം ജില്ല മാര്‍ച്ച്‌ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സലാമും പത്തനംതിട്ടയില്‍ സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദും , ആലപ്പുഴയില്‍ കെ.കെ. ബഷീറും, ഇടുക്കിയില്‍ കെ.എ ഫിറോസും, കോട്ടയത്ത്‌ സലിം മന്പാടും  ഉത്ഘാടനം നടത്തി. വിവിധ സംഘടന നേതാക്കളായ പി. രാമഭദ്രന്‍ (കെ.ഡി.എഫ്), അബ്ദുല്‍ മജീദ്‌ (മെക്ക) , ഓടനാവട്ടം  വിജയപ്രകാശ് , എന്‍. യു. ജോണ്‍, ഐവര്കാല ദിലീപ്, അബ്ദുല്‍ റഷീദ് മൌലവി തുടങ്ങിയവര്‍ മാര്‍ച്ചുകളില്‍ പങ്കെടുത്തു. 








No comments:

Post a Comment