കൊല്ലം: നഗര വികസനത്തിന്റെ പേരില്‍ എ.ഡി.ബി യില്‍ നിന്ന് വായ്പ്പ വാങ്ങി നഗരത്തെ നരകതുല്യമാകിയ കൊല്ലം നഗരസഭയുടെ ഭ്രാന്തന്‍ പരിഷ്കാരങ്ങള്‍ക്കെതിരെ സോളിഡാരിറ്റി കൊല്ലം ഏരിയ കമ്മിറ്റി പ്രതീകാത്മകമായി നഗര ഭരണത്തിന്റെ ശവമഞ്ചം ചുമന്നു ശവഘോഷയാത്ര നടത്തി. ചിന്നക്കടയില്‍ നിലവിലുണ്ടായിരുന്ന ബസ് സ്റ്റാന്റ് പൊളിച്ചു നീക്കി യാത്രക്കാരെ കൊടും ദുരിതത്തിലേക്ക് വലിച്ചെറിഞ്ഞ കൊല്ലം നഗരസഭാ നശീകരണ സഭയായി മാറിയതായി ഘോഷയാത്ര ഉത്ഘാടനം ചെയ്ത സോളിഡാരിറ്റി സൌത്ത് സോണ്‍ സെക്രട്ടറി കെ.സജീദ് പറഞ്ഞു. റയില്‍വേയില്‍ നിന്ന് സ്ഥലം ഉറപ്പു വരുത്താതെ റെയില്‍വേ ഭൂമിയിലൂടെ അടിപ്പാത പണിയാനായി ബസ് സ്റ്റാന്റ് പൊളിച്ച നടപടി എ.ഡി.ബി യുടെ കമ്മീഷന്‍ പറ്റാന്‍ വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റി ആശ്രാമം മുനീശ്വരന്‍ കോവില്‍ റോഡ് മരൂഭൂമി പോലെയാക്കി. കടല്‍ നികത്തി ബസ് സ്റ്റാന്റ് പണിയാന്‍ തങ്കശേരിയില്‍ ശ്രമിച്ചത് കോടതി തടഞ്ഞു. ആണ്ടമുക്കം ബസ് സ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കും മുന്‍പ് സിറ്റി ബസ് അടക്കം എല്ലാ ബസ്‌കളും അതുവഴി തിരിച്ചു വിട്ടതുമൂലം നഗരത്തിലെ യാത്ര ദുരിതമാക്കി. കായല്‍ നികത്ജി വിമാന താവളം പണിയാന്‍ തുടങ്ങിയത് പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. ഇങ്ങനെ നിരവധി തുഗ്ലക്ക് പരിഷ്കാരങ്ങള്‍ വരുത്തിയ നഗരസഭാ വികസന ഭീകരതയുടെ പ്രതീകമായി മാറിയെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ഭരണ പക്ഷവും പ്രതിപക്ഷവും ഒരേ തൂവല്‍ പക്ഷികളെപ്പോലെ ജനദ്രോഹ സമീപനവുമായി മുന്നോട്ടു പോകുമ്പോള്‍ ശ്ക്ടമായ ജനകീയ ചെറുത് നില്‍പ്പിനു എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് ചടങ്ങില്‍ ആശംസ പ്രസംഗം നടത്തിയ ഓടനാവട്ടം വിജയപ്രകാശ് പറഞ്ഞു. സോളിഡാരിറ്റി കൊല്ലം ജില്ല പ്രസിഡന്റ് അബ്ദു സമദ്, ജനറല്‍ സെക്രട്ടറി ബി.എം. സാദിക്ക്, ഏരിയ പ്രസിഡന്റ് അനീഷ് യൂസുഫ്, എസ്.ഐ.ഓ ജില്ല പ്രസിഡന്റ് സലാഹുദ്ധീന്‍ എന്നിവര്‍ അഭിസംബോധന ചെയ്തു. ബസ് സ്റ്റാന്റ് നഷ്ടപ്പെട്ടതിനാല്‍ പൊരി വെയിലത്ത് നില്‍ക്കുന്ന യാത്രക്കാര്‍ പ്രതിക്ഷേധ സൂചകമായി ചേമ്പില തലയില്‍ ചൂടി സോളിഡാരിറ്റി സമരത്തിന് ഐക്യദാര്‍ഡ്യം അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment