Thursday, December 10, 2009

ചെങ്ങറ സമര ഭൂമിയില്‍ മാധ്യമ വെളിച്ചവുമായി സോളിഡാരിറ്റി





പത്തനംതിട്ട : ചെങ്ങറ സമരഭൂമിയില്‍ സോളിഡാരിറ്റി സമര സേനാനികള്‍ക്കായി മാധ്യമം ദിനപത്രം നിത്യേനെ എത്തിക്കാന്‍ സംവിധാനമുണ്ടാക്കി. സമര ഭൂമിയിലെ ആറു കൌണ്ടറിലും ദിവസവും പത്രം എത്തിക്കാനുള്ള സംവിധാനമാണ് സോളിഡാരിറ്റി ഒരുക്കിയത്. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദില്‍ നിന്ന് മുന്നാം കൌണ്ടര്‍ കണ്‍വീനര്‍  അജേഷ് ഏറ്റു  വാങ്ങിയാണ് പദ്ധതി ഉത്ഘാടനം ചെയ്തത്. സമരത്തിന്റെ ഭൂമികയില്‍ സമര പോരാളികല്‍ക്കൊപ്പം സോളിഡാരിറ്റി കൈകോര്‍ത്തു മുന്നോട്ടു വരുമെന്ന് ടി.മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. കേരളത്തിലെ സുമനസ്സുകള്‍ സമരതോടോപ്പമുണ്ട് . ആര്‍ജവത്തോടെ ഉറച്ചുനില്‍ക്കാന്‍ പിന്തുണ നല്‍കുന്ന, സമരം മുന്നോട്ടു വച്ച രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന പത്രമാണ്‌ മധ്യമെമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമരത്തിന്റെ തുടക്കം മുതല്‍ സമരത്തിന്‌ പിന്തുണ നല്‍കിയ പത്രം മാധ്യമവും സമരത്തെ കേരളമാകെ ഏറ്റെടുക്കാന്‍ പാകത്തില്‍ മാറ്റിയെടുത്തത് സോളിഡാരിറ്റിയും ആണെന്ന് സമര സമിതി നേതാവ് അച്യുതന്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന  പ്രതിനിധി സഭ അംഗം ഹാഷിം പലോദു  സോളിഡാരിറ്റി ജില്ല പ്രസിഡന്റ്‌  റഷീദ് പി.എച്., സെക്രട്ടറി നസീര്‍ , ഷാജിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





No comments:

Post a Comment