Friday, January 1, 2010

ലിബര്‍ഹാന്‍ കമ്മീഷനു വേണ്ടി ചെലവാക്കിയ എട്ടു കോടി രൂപ എ.ഐ.സി.സി തിരിച്ചടക്കണം: ഹമീദ് വാണിമേല്‍



കൊല്ലം : ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു പെറ്റി കേസ് പോലും എടുക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനു കഴിയാത്ത സാഹചര്യത്തില്‍ ലിബര്‍ഹാന്‍ കമ്മീഷനു വേണ്ടി ചെലവാക്കിയ എട്ടു കോടി രൂപ എ.ഐ.സി.സി പൊതു ഖജനാവിലേക്ക്  തിരിച്ചടക്കണമെന്നു  ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍. സോളിഡാരിറ്റി ദക്ഷിണ മേഖല കൊല്ലത്ത് സംഘടിപ്പിച്ച ലിബര്‍ഹാന്‍-തീവ്രവാദം നിയമ വാഴ്ചയും ഭരണകൂട തന്ത്രങ്ങളും എന്ന പൊതു സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സമുദായത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് ചിലര്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആഗോള അടിസ്ഥാനത്തില്‍ നടക്കുന്ന സാമ്രാജ്യത്ത ഗൂടലോചനയുടെ  ഭാഗമാണ് ഇത്. മീഡിയയും പോലീസും  കോണ്‍ഗ്രസ്‌ നേതാക്കളും ഇത് ഏറ്റുപിടിക്കുന്നു. എല്ലാ കേസും തടിയന്ടവിട നസീറിന്റെ  തലയില കെട്ടി വയ്ക്കുന്നു. വേള്‍ഡ് ട്രേഡ് സെന്റര് ആക്രമണവും ആസൂത്രണം ചെയ്തത് സൂഫിയും നസീറും ആണെന്നും താമസിയാതെ കേള്‍ക്കേണ്ടിവരും. ഇന്ത്യയില്‍  തീവ്രവാദ കേസുകള്‍ പൊട്ടി പുറപ്പെട്ടതു ഇസ്രയേലുമായും  അമേരിക്കയുമായും ആയുധ ഇടപാടുകള്‍ തുടങ്ങിയ ശേഷമാണ്. കേരളത്തിലെ ചെറിയ കേസുകള്‍ എന്‍.ഐ.എ അന്വേഷിക്കുമെന്ന് പറയുമ്പോള്‍ ഗുജറാത്ത്‌ കലാപം, ആര്‍ .എസ്.എസ്. ആസ്ഥാനത്തെ സ്ഫോടനം,പാര്‍ലമെന്റ്ആക്രമണം എന്നിവ എന്തുകൊണ്ടാണ് എന്‍.ഐ.എ അന്വേഷിക്കതെതെന്നും അദ്ദേഹം ചോദിച്ചു.
 കേരളം തീവ്രവാദത്തെ ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആണെന്ന സംഘപരിവാര്‍ പ്രചരണം ഇപ്പോള്‍ ഏറ്റുപിടിക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ ബി.ജെ.പി പ്രചാരണത്തിന് ആക്കം കൂട്ടുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി എം.സാജിദ് അഭിപ്രായപ്പെട്ടു.കോണ്‍ഗ്രസിന്റെ അജണ്ട നിശ്ചയിക്കുന്നത് ബി.ജെ.പി ആണോ എന്ന് വ്യക്തമാക്കണം. ബാബറി മസ്ജിദ് തകര്‍ന്നപ്പോള്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലൊരിടത്തും മുസ്ലിം സമുദായത്തിന്റെ ഭാഗത്ത്‌ നിന്ന് ആക്രമം ഉണ്ടായില്ല. എന്നിട്ടും കേരളത്തില്‍ അക്രമം ഉണ്ടായതു തങ്ങള്‍ ഉള്ളത് കൊണ്ടാണെന്ന് അവകാശപ്പെടുന്ന സമുദായ പാര്‍ടി ജനാധിപത്യപരമായി പ്രതികരിക്കേണ്ട ആവാസം പോലും നഷ്ടപ്പെടുത്തി കോണ്‍ഗ്രസിന്റെ മുന്നില്‍ നട്ടെല്ല് പണയം വച്ച് നിന്നവരാണ്. മുസ്ലിം സമുദായത്തിന് വേണ്ടത് സ്കൊലര്ഷിപ്പുകളല്ല. മന്യംമായി ജീവിക്കാനുള്ള അവകാശമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്ത്.
ഇസ്രയേല്‍ ബന്ധമുള്ള ഏറണാകുളം കേന്ദ്രമാകിയ ഒരു കേന്ദ്രമന്ത്രിയും ചില പോലീസ് ഉദ്യോഗസ്ഥരുമായും ചേര്‍ന്ന് നുണ ആവര്‍ത്തിച്ച്‌ പറയുന്ന ഗീബത്സിന്റെ തന്ത്രം പ്രയോഗിച്ചു സൂഫിയ മദനിയെ കര്‍ണാടകത്തിന് കൈമാറാനുള്ള നീക്കമാണ് നടത്തിയതെന്ന് ചടങ്ങില്‍ സംസാരിച്ച ജമഅത് കൌന്‍സില്‍ സംസ്ഥാന സെക്രട്ടറി  കെ.പി  മുഹമ്മദ്‌ പറഞ്ഞു. ഖദരിനെ സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഉനിഫോരം ആക്കിയവരാണ് സംഘപരിവാര്‍ വാദം ഉയര്‍ത്തിപിടിച്ചു മുസ്ലിം വേട്ടയ്ക്കിറങ്ങുന്നത്.
കേരള പോലീസിന്റെ അന്വേഷണത്തെ കേരള ഭരണക്കാര്‍ സ്വാധീനിക്കുമെന്ന്  പറയുന്നവര്‍ ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടക ഗുജറാത്ത്‌ പോലീസ് പറയുന്നതും പറയുന്ന കഥകളാണ്  വിശ്വസിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എ. ഷഫീക് പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ ഭരണത്തെ ഒതുക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന  കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര ഏജന്‍സി എന്‍. ഐ.എ സ്വാധീനത്തിനു  വഴങ്ങില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും. ഇതുവരെ മതേതര പക്ഷത്തു നിന്ന് എന്ന് ൬തൊന്നിപ്പിച ചിലര്‍ക്ക് ഇപ്പോള്‍ യു.ഡി.എഫ് പ്രവേശനം കിട്ടിയപ്പോള്‍ നിറം മാറുന്നത് കാണാന്‍ കഴിയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നീതികേടുകള്‍ കണ്ടു മിണ്ടാതിരിക്കനവില്ല. ലോകസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഗൂഡ തന്ത്രം എന്നും ആവര്തിക്കാമെന്ന്  മോഹിക്കേണ്ട. ഒരു സമുദായത്തെ അടച്ചു ആക്ഷേപിച്ചു മറ്റു സമുദായങ്ങളുടെ വോട്ട് ധ്രൂവീകരിക്കമെന്ന വിചാരം കേരളത്തില്‍ നടക്കില്ല. നുണകള്‍ പ്രചരിപ്പിച്ചു ആഘോഷിക്കുന്ന മീഡിയ രാജ്യത്തു സമധാനം തകര്‍ക്കുകയാണ്. നട്ടാല്‍ കുരുക്കാത്ത നുണകള്‍ അധികരികമെന്ന മട്ടില്‍ വിളമ്പി  ജനങ്ങളെ പരിഭ്രാന്തരാക്കി ഒരു സമുദായത്തെ സംശയത്തോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നു. പകല്‍ പോലെ തെളിഞ്ഞ ബാബറി ധ്വംസകരെ പ്പറ്റി കണ്ടെത്തിയ ലിബര്‍ഹാന്‍ റിപ്പോര്‍ട്ട്‌ മുക്കിയ  മീഡിയ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് വിസ്വസിക്കനകാത്ത കഥകള്‍ മേനെഞ്ഞുണ്ടാകി വിതരണം ചെയ്യുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എം.സലിം കുമാര്‍, എസ്.ഐ.ഓ സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ അസ്ലം , സോളിഡാരിറ്റി ദക്ഷിണ മേഘല സെക്രട്ടറി കെ.സജീദ്, കൊല്ലം ജില്ല പ്രസിഡന്റ്‌ അബ്ദുസമദ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment