Wednesday, January 6, 2010

കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തം : സോളിഡാരിറ്റി ജനകീയ അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് ആരംഭിച്ചു


കൊല്ലം: കരുനാഗപ്പള്ളി പുത്തന്‍ തെരുവ് ടാങ്കര്‍ ദുരന്തതിലുണ്ടായ നഷ്ടം കണ്ടെത്താന്‍ സോളിഡാരിറ്റി കൊല്ലം ജില്ല സമിതി നേതൃത്വത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ആക്ടിംഗ് ചെയര്‍മാന്‍ ഡോ.എസ്.ബലരാമന്‍ ചെയര്‍മാനും എ. അബ്ദുള്ള മൌലവി കണ്‍വീനറും ആയ ജനകീയ അന്വേഷണ സമിതി രൂപീകരിച്ചു.  തെളിവെടുപ്പിനായി ദുരന്ത പ്രദേശങ്ങളും മരിച്ചവരുടെ വീടുകളും സമിതി സന്ദര്‍ശിച്ചു. പരിക്കേറ്റു ചികിത്സയിലുള്ളവരെ സംഘം ആശുപത്രിയില്‍ സന്ദര്‍ശിച്ചു. വ്യവസായ - വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും ഉണ്ടായ നഷ്ടങ്ങള്‍ സംഘം നേരിട്ട് സന്ദര്‍ശിച്ചു വിലയിരുത്തി. നാശനഷ്ടങ്ങളുടെ കണക്കുകള്‍ ശേഖരിച്ചു വിശദമായ റിപ്പോര്‍ട്ട്‌ ഉടന്‍ സര്‍ക്കാരിനു സമര്‍പ്പിക്കും. സര്‍ക്കാര്‍ കണക്കാക്കിയ  നാശനഷ്ടകണക്കു യാഥാര്‍ത്യവുമായി  ബന്ധമില്ലതതാനെന്നു പ്രാരംഭ സന്ദര്‍ശനത്തില്‍ തന്നെ അന്വേഷണ സംഘത്തിനു ബോധ്യമായതായി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.എസ്.ബലരാമന്‍ പറഞ്ഞു. പൊതു ജനങ്ങളില്‍നിന്നും കമ്മീഷന്‍ തെളിവുകള്‍ ശേഖരിച്ചു. 
അന്വേഷണ സംഘത്തില്‍ കെ.പി മുഹമ്മദ്‌, Adv ജയകുമാര്‍ , Adv ഓ. ഹാരിസ്, ഓടനാവട്ടം വിജയ പ്രകാശ്‌, എം.എസ്. ജയപ്രകാശ്, ഓ.ഖാലിദ്‌, എം. അബ്ദുസ്സമദ്, എ .എ. കബീര്‍, Adv സജീബ്, എസ്.ബാബുജി, എ. കയാബ്, ഇ. ശംസുദ്ധീന്‍, അബ്ദു സമദ് ഇടക്കുലങ്ങര , ബി.എം സാദിക്ക്, അനീഷ്‌ യുസുഫ് എന്നിവര്‍ അംഗങ്ങളാണ്.

No comments:

Post a Comment