Thursday, January 21, 2010

ബി.ടി വിത്തുകള്‍ രാജ്യത്തിന്‍റെ ജൈവ വൈവിധ്യത്തെയും പരമാധികാരത്തെയും തകര്‍ക്കാനുള്ള മുതലാളിത്ത തന്ത്രം: സോളിഡാരിറ്റി ടേബിള്‍ ടോക്ക്.





തിരുവനന്തപുരം: രാജ്യത്തിന്‍റെ ജൈവ വൈവിധ്യത്തെയും പരമാധികാരത്തെയും  തകര്‍ക്കാനുള്ള മുതലാളിത്ത  ഗൂഡ തന്ത്രമാണ് ബി.ടി വിത്തുകള്‍ എന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച ടേബിള്‍ ടാല്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു. ജനിതകമാറ്റം വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ശാസ്ത്ര ലോകത്തിനും പൊതു സമൂഹത്തിനും വ്യക്തമായ അറിവുണ്ടോ എന്ന് സംശയമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കേരള ജൈവ വൈവിധ്യ ബോര്‍ഡ്‌ അധ്യക്ഷന്‍ ഡോ. വിജയന്‍ അഭിപ്രായപ്പെട്ടു. ബി.ടി വിത്തുകള്‍ ആരോഗ്യപരമായി ജനങ്ങളെയും സാമ്പത്തികമായി കര്‍ഷകരെയും, പാരിസ്ഥിതികമായി ലോകത്തെയും, രാജ്യത്തിന്‍റെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും തകര്‍ക്കും. ആകെ നേട്ടം വിത്ത് വില്പനക്കര്‍ക്കുമാത്രമാണ്. മോന്സന്റൊയ്ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ബി.ടി വിത്ത് വേണമെന്ന വാശി പിടിക്കുന്നത്‌. ജനിതക വിത്ത് കീടങ്ങളെ പ്രതിരോധിക്കുമെന്നത് വെറും സങ്കല്‍പം  മാത്രമാണ്. കലക്രമേനെ കീടങ്ങള്‍ സ്വാഭാവികമായി വിത്തിനെതിരെ പ്രതിരോധ ശേഷി നേടും. അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍കാര്‍ കുറച്ചു കാലങ്ങളായി കൊണ്ടുവരുന്ന പരിഷ്കാരങ്ങളെ ജനങ്ങള്‍ ആശങ്കയോടെയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി വൈസ് പ്രസിഡന്റ്‌ കെ.എ ഷഫീക് പറഞ്ഞു. ബി.ടി വിത്തില്ലാതെ കാര്‍ഷിക മേഖല മുന്നോട്ട്ടു പോകില്ല എന്ന പ്രധാന മന്ത്രിയുടെ പ്രസ്താവന കര്‍ഷകരുടെ അവസ്ഥ പരിഗണിക്കാതെയാണ്. സര്‍ക്കാര്‍ ജന വിരുദ്ധ തീരുമാനങ്ങളുമായി മുന്നോട്ടു പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
പരിസ്ഥിതിയുടെയും സമൂഹത്തിന്റെയും പരസ്പര ബന്ധങ്ങളെ തകര്‍ക്കുന്നതാണ് ബി.ടി വിത്തിനങ്ങള്‍ എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖ സാമുഹ്യ പ്രവര്‍ത്തകന്‍ ശ്രീധര്‍ പറഞ്ഞു. ഭാഷ്യ സുരക്ഷ ഉറപ്പു വരുത്താന്‍ ബി.ടി വിത്തിനങ്ങള്‍ക്കു കഴിയില്ല എന്ന് മാത്രമല്ല നിലവിലുള്ള ഉലപാദനം നിലനിര്‍ത്താനും കഴിയില്ല. മഹാരാഷ്ട്രയിലെ പരുത്തി മേഖല തകര്‍ത്തു കര്‍ഷക ആത്മഹത്യയിലേക്ക് നയിച്ചത് ബി.ടി വിത്തിനങ്ങളാണ്‌. കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകും എന്ന് മാത്രമല്ല മണ്ണിന്റെ ജൈവ ഘടന തകരുകയും ചെയ്യും. ലാഭ കൊതിയന്മാര്‍ക്ക്  മുന്നില്‍ മുട്ടുമടക്കുന്ന സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങളെ ചെറുക്കാന്‍ ഒന്നിച്ചുനരണം. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ദുരന്തമായി ബി.ടി വിത്തിനങ്ങള്‍ മാറുമെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഏറണാകുളം സെന്റ്‌ ആല്‍ബാര്‍ട്ട് കോളേജ് പ്രോഫെസര്‍  ഡോ. ജയിംസണ്‍, ഉഷ (തണല്‍) , പി. പ്രസാദ്‌ (ജനയുഗം), വൈ. ഇര്‍ഷാദ് (സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭ അംഗം), കെ. സജീദ് (സോളിഡാരിറ്റി ദക്ഷിണ മേഖല സെക്രട്ടറി ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

No comments:

Post a Comment