Thursday, April 29, 2010

സി ആര്‍ ഇസെഡ് കേന്ദ്ര വിജ്ഞാപനം മത്സ്യത്തൊഴിലാളികള്‍ ആശങ്കയോടെ നോക്കിക്കാണുന്നു : സോളിഡാരിറ്റി ടേബിള്‍ ടോക്ക്

തിരുവനന്തപുരം : ജനകീയ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ച സി.ഇസെഡ്.എം വിജ്ഞാപനത്തിന് പകരമായി കൊണ്ടവരുന്ന സി ആര്‍ ഇസെഡ് 2010 വിജ്ഞാപനവും മത്സ്യത്തൊഴിലാളികള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നതെന്ന് സോളിഡാരിറ്റി 'തീരദേശവും കേന്ദ്രനിയമങ്ങളും'  എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ടൂറിസം , ഖനന ലോബികള്‍ക്കായി തീരപ്രദേശം തീറെഴുതുന്ന സമീപനം തന്നെയാണ് വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദിഷ്ട വിജ്ഞാപനത്തിന്റെ കരടിലുള്ളത്്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണി ഉയര്‍ത്തുന്ന നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ച് മത്സ്യതൊഴിലാഴികളും മറ്റ് സാമൂഹ്യസംഘടനകളും ആവശ്യപ്പെട്ട ഭേദഗതികളോടെ വേണം പുതിയ വിജ്ഞാപനം പുറത്തിറക്കാന്‍.
കേന്ദ്ര കൃഷി മന്ത്രാലയം കരട് അവതരിപ്പിച്ച മത്സ്യ ബന്ധനപരിപാലന നിയന്ത്രണ നിയമവും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതും തീരക്കടലിലടക്കമുള്ള മത്സ്യസമ്പത്തുകള്‍ കുത്തകകള്‍ക്ക് ചൂഷണം ചെയ്യാന്‍ ഇടവരുത്തുന്നതുമാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് . അവസരം നല്‍കുനതിന് പകരം നിലവിലുള്ള മേഖലകളില്‍ നിന്ന് കൂടി അവരെ ഒഴിവാക്കുന്ന സമീപനമാണ് ബില്ലിലെ വ്യവസ്ഥകള്‍. പരിസ്ഥിതി നിയമങ്ങളുടെ പേരില്‍ മത്സ്യതൊഴിലാളികളുടെ പാര്‍പ്പിട നിര്‍മ്മാണത്തിന് അനുമതി നല്‍കാത്തവര്‍ തീരങ്ങളില്‍ വന്‍ റിസോര്‍ട്ടുകള്‍ക്കും പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന ഖനനങ്ങള്‍ക്കും യഥേഷ്ടം അനുമതി നല്‍കുന്നുണ്ട്. തീരത്തിന്റെ പരിസ്ഥിതി പരിപാലനത്തിന്  നിര്‍ണ്ണായക പങ്ക് വഹിക്കുന്ന മത്സ്യത്തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് വേണം തീരനിയമങ്ങള്‍ നിര്‍മ്മിക്കാന്‍. അപാകതകള്‍ പരിഹരിച്ച് വേണം നിയമങ്ങളുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും കൃഷിമന്ത്രാലയവും മുന്നോട്ട് പോകാനെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.സജീദ് വിഷയം അവതരിപ്പിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ചെയര്‍മാന്‍ കമലാക്ഷന്‍ കൊക്കല്‍, സി.ഇസെഡ് എം അതോറിറ്റി മുന്‍ അംഗം രവീന്ദ്രന്‍ നായര്‍, സഞ്ജീവ ഘോഷ്, കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ടി.പീറ്റര്‍, സോളിഡാരിറ്റി  സംസ്ഥാന വൈസ്  പ്രസിഡന്റ് കെ.എ ഷഫീഖ്, മത്സ്യ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.റ്റി.യു.സി) സംസ്ഥാന  സമിതി അംഗം ആര്‍. പ്രസാദ്, തീര സംരക്ഷണസമിതി പ്രസിഡന്റ് കെ.സി ശ്രീകുമാര്‍, തീരദേശമഹിളാ വേദി പ്രസിഡന്റ് മാഗ്ലിന്‍ പീറ്റര്‍, ബിന്‍സി (കബനി), മായ (കബനി), സോളിഡാരിറ്റി മേഖലാ സെക്രട്ടറി ഹാഷിം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Friday, April 23, 2010

കേരളമെങ്ങും സമരവിജയത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍

തിരുവനന്തപുരം : ബി.ഒ.ടി പാത വേണ്ടതില്ലെന്നും 30 മീറ്ററില്‍ നാലുവരിയായി പാത വികസിപ്പിച്ചാല്‍ മതിയെന്നുമുള്ള സര്‍വ്വ കക്ഷിയോഗ തീരുമാനം ദേശീയ പാത സമരത്തിന്റെ ആദ്യഘട്ട വിജയമായി. സര്‍വ്വ കക്ഷികളേയും ഇത്തരമൊരു തീരുമാനത്തിലെത്തിച്ച സമരപോരാളികളെ അഭിവാദ്യം ചെയ്ത് നാടൊട്ടുക്കും പ്രകടനങ്ങള്‍ നടന്നു. 
സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ നൂറിലധികം കേന്ദ്രങ്ങളിലാണ് പ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. പോരാട്ടങ്ങള്‍ തുടരുമെന്നും ഭരണകൂടങ്ങളെ തിരുത്തിക്കാന്‍ പോന്ന ഇച്ഛാക്തി ജനങ്ങള്‍ക്കുണ്ടെന്നുമുള്ള മുദ്രാവാക്യങ്ങള്‍ തെരുവുകളില്‍ മുഴങ്ങി. പാതയോരങ്ങളില്‍ അമ്മമാര്‍ ആനന്ദാശ്രുപൊഴിച്ച് സമര വിജയത്തെ സ്വാഗതം ചെയ്തു. കേരളം ആഗ്രഹിക്കാത്ത തീരുമാനം കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടാവില്ല എന്നാണ് കേരള ജനത പ്രതീക്ഷിക്കുന്നത്. മറിച്ചാണെങ്കില്‍ പ്രക്ഷോഭം അതിശക്തമായി തുടരുമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ പ്രഖ്യാപിച്ചു

Tuesday, April 20, 2010

തിരുവനന്തപുരം: കേരളത്തില്‍ ദേശീയപാത 30 മീറ്ററില്‍ തന്നെ നാലുവരിപ്പാത പണിയാനും ബി.ഒ.റ്റി അടിസ്ഥാനത്തില്‍ ദേശീയ പാത വികസിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രത്തോടാവശ്യപ്പെടാന്‍ സര്‍വ്വ കക്ഷി പ്രതിനിധി സംഘത്തെ അയക്കാനും അതുവരെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാനുമുളള സര്‍വ്വ കക്ഷി യോഗതീരുമാനം സ്വാഗതാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി. മുജീബുറഹ്മാന്‍ അഭിപ്രായപ്പെട്ടു. ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ സര്‍ക്കാറുകളുടെ തീരുമാനത്തെ തിരുത്തിച്ച കേരളത്തിലെ ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു. ജനവികാരം മാനിച്ച് ഇത്തരമൊരു നിലപാട് സ്വീകരിച്ച കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ സമീപനവും അഭിനന്ദനാര്‍ഹമാണ്. നവ മുതലാളിത്ത വികസനക്രമത്തിനെതിരെയുളള ജനപക്ഷ ചേരിയുടെ ഈ സമര വിജയം കേരളത്തിലെ നടന്നുകൊണ്ടിരിക്കുന്ന മുഴുവന്‍ ജനകീയ സമരങ്ങള്‍ക്കും പ്രത്യാശ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കേരളത്തില്‍ ദേശീയപാത 30 മീറ്ററില്‍ തന്നെ നാലുവരിപ്പാത പണിയാനും ബി.ഒ.റ്റി അടിസ്ഥാനത്തില്‍ ദേശീയ പാത വികസിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രത്തോടാവശ്യപ്പെടാന്‍ സര്‍വ്വ കക്ഷി പ്രതിനിധി സംഘത്തെ അയക്കാനും അതുവരെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാനുമുളള സര്‍വ്വ കക്ഷി യോഗതീരുമാനം സ്വാഗതാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി. മുജീബുറഹ്മാന്‍ അഭിപ്രായപ്പെട്ടു. ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ സര്‍ക്കാറുകളുടെ തീരുമാനത്തെ തിരുത്തിച്ച കേരളത്തിലെ ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു.  ജനവികാരം മാനിച്ച് ഇത്തരമൊരു നിലപാട് സ്വീകരിച്ച  കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ  സമീപനവും അഭിനന്ദനാര്‍ഹമാണ്. നവ മുതലാളിത്ത വികസനക്രമത്തിനെതിരെയുളള ജനപക്ഷ ചേരിയുടെ  ഈ സമര വിജയം   കേരളത്തിലെ നടന്നുകൊണ്ടിരിക്കുന്ന മുഴുവന്‍ ജനകീയ സമരങ്ങള്‍ക്കും പ്രത്യാശ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത: സര്‍വ കക്ഷിയോഗം ജനവികാരം മാനിക്കണം -സോളിഡാരിറ്റി


തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇന്നുചേരുന്ന സര്‍വകക്ഷി യോഗത്തില്‍ മുഴുവന്‍ സംഘടനകളും ജനവികാരം മാനിക്കാന്‍ സന്നദ്ധമാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി. മുജീബുറഹ്മാന്‍ ആവശ്യപ്പെട്ടു. 30 മീറ്ററില്‍ നാലുവരിപ്പാത ആകാമെന്നിരിക്കെ 45 മീറ്റര്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം കേരളം പോലുള്ള സംസ്ഥാനത്ത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. എന്‍.എച്ച് 17ന്റെയും എന്‍.എച്ച് 47ന്റെയും മിക്ക ഭാഗങ്ങളിലും ഇപ്പോള്‍തന്നെ 30 മീറ്ററില്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ വലിയതോതില്‍ കുടിയിറക്കു കൂടാതെതന്നെ നാലുവരിപ്പാത പണിയാമെന്നിരിക്കെ ലക്ഷങ്ങളെ കുടിയിറക്കാനുള്ള അധികാരികളുടെ നീക്കം അത്യന്തം പ്രകോപനപരമാണ്. ബി.ഒ.ടി വ്യവസ്ഥയാകട്ടെ നാം പൊരുതി നേടിയ സഞ്ചാരസ്വാതന്ത്ര്യമാണ് തട്ടിയെടുക്കുന്നത്. ഇതും കേരളീയ ജനത അംഗീകരിക്കില്ല. അതിനാല്‍ ജനവികാരം മാനിച്ച് 30 മീറ്റര്‍ സ്ഥലത്ത് ബി.ഒ.ടി ഒഴിവാക്കി നാലുവരിപ്പാത നിര്‍മിക്കുകയും അതിനായി ഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസ പാക്കേജ് മുന്‍കൂട്ടി പ്രഖ്യാപിക്കുകയുംവേണം. മുന്‍കാലങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി കുടിയിറക്കപ്പെട്ടവര്‍ക്ക് മതിയായ പുനരധിവാസം നല്‍കുന്നതില്‍ നിന്ന് സര്‍ക്കാറുകള്‍ ഒഴിഞ്ഞുമാറിയ സമീപനം ഇക്കാര്യത്തിലുണ്ടാകാന്‍ പാടില്ല. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ അവസരത്തിനൊത്തുയരുവാനും ജനപക്ഷ നിലപാടുകളെ പിന്തുണക്കാനും സര്‍വ്വ കക്ഷിയോഗത്തില്‍ സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഈ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്ന സമരസംഘടനകളെക്കൂടി സര്‍വകക്ഷിയോഗത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകേണ്ടിയിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയപാത: മന്ത്രിസഭയില് വിമര്‍ശനം; 20ന് സര്‍വ്വ കക്ഷിയോഗം


തിരുവനന്തപുരം: ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേടുകളെ കുറിച്ച് മന്ത്രിസഭാ യോഗത്തില് കടുത്ത വിമര്ശം. സ്ഥലമേറ്റെടുപ്പില് വന്കിടക്കാരെയും ബാറുകാരെയും ഒഴിവാക്കിയെന്ന് മന്ത്രിമാര് ആഞ്ഞടിച്ചു. മന്ത്രിമാരായ സി.ദിവാകരന്, എന്.കെ. പ്രേമചന്ദ്രന്, ജി. സുധാകരന് തുടങ്ങിയവരാണ് വിമര്ശം ഉയര്ത്തിയത്. പാത കടന്നുപോകുന്ന മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന മറ്റ് ചില മന്ത്രിമാരും പിന്തുണയുമായി എത്തി. അരമണിക്കൂറിലേറെ നീണ്ട ചര്ച്ചക്കൊടുവില് സര്വകക്ഷി യോഗം വിളിച്ച് വിഷയം ചര്ച്ച ചെയ്യാന് തീരുമാനിച്ചു.                    ഒരു പറ്റം ഉദ്യോഗസ്ഥര് തോന്നിയതു പോലെ ചെയ്യുന്നു. ദേശീയ പാത കടന്നു പോകുന്ന ഒരു മണ്ഡലത്തിലും വകുപ്പ് ഭരിക്കുന്ന കേരള കോണ്ഗ്രസിന് പ്രതിസന്ധിയില്ല. 45 മീറ്റര് വീതിയില് സ്ഥലം ഏറ്റെടുത്താല് ഒരുപാട് പാവപ്പെട്ടവരുടെ കിടപ്പാടം പോകും. ഞങ്ങള്ക്ക് ഇനി മണ്ഡലത്തിലേക്ക് പോകണം. ജനങ്ങളെ അഭിമുഖീകരിക്കണം. ഇതൊക്കെ സര്ക്കാര് മനസ്സിലാക്കണം മന്ത്രിമാര് പറഞ്ഞു. വന്കിടക്കാരെയും ബാറുകളെയും ഒഴിവാക്കിയെന്ന ആരോപണം ശരിയല്ലെന്ന് വകുപ്പ് മന്ത്രി പി.ജെ. ജോസഫ് മറുപടി നല്കി. കേന്ദ്ര സര്ക്കാറിന്റെ മാനദണ്ഡ പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഒരു വിവേചനവും ഇക്കാര്യത്തില് കാണിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. എന്നാല് മറ്റ് മന്ത്രിമാര് ഇതില് തൃപ്തരായില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്ത്താസമ്മേളനത്തില് ഏപ്രില് 20ന് വൈകുന്നേരം നാലിന് സര്വകക്ഷി യോഗം ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

             ദേശീയ പാത ബി.ഒ.ടിയില് വികസിപ്പിക്കാന് നിലവില് സര്ക്കാര് തീരുമാനിക്കുകയും കേന്ദ്രവുമായി കരാര് ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ഇടതു മുന്നണി നയപരമായി ഇതിന് അംഗീകാരം നല്കുകയും ചെയ്തു. ഈ കരാറില് മാറ്റം വരുത്തി മാത്രമേ അലൈന്മെന്റിലോ വീതിയിലടക്കമോ മാറ്റം വരുത്താനാവുകയുള്ളൂ. ഇതോടെ പുതിയ കരാറും പുതിയ നടപടികളും വേണ്ടി വരും

പാതകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ ചരിത്ര സമരണകളുയര്‍ത്തിയ സത്യാഗ്രഹങ്ങള്‍


കോഴിക്കോട് : ദേശീയപാതകള്‍ സ്വകാര്യവത്കരിക്കുനന്തിനെതിരെ സോളിഡാരിറ്റി സംസ്ഥാന സമിതി തിരുവനന്തപുരം കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിന്‍ സംഘടിപ്പിച്ച സത്യാഗ്രഹങ്ങള്‍ സഞ്ചാര സ്വാതന്ത്രത്തിന് വേണ്ടി കേരളത്തില്‍ നടന്ന പോരാട്ടങ്ങളെ ഓര്‍മ്മപ്പെടുത്തി. ദേശീയ പാതകള്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതിനെതിരായാണ് സത്യാഗ്രഹങ്ങള്‍ സംഘടിപ്പിച്ചത്. 

                         പൊതുവഴികള്‍ സ്വകാര്യവത്കരിക്കാനുള്ള ശ്രമം ജനാധിപത്യത്തിന്റെ അധഃപതനമാണെന്ന് എറണാകുളത്ത് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു കൊണ്ട് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. ഈ സമരം ഇന്ത്യന്‍ ജനതയുടെ ശബ്ദമാണ്. ജനാധിപത്യ രാജ്യത്ത് സ്‌കൂളും വഴിയും ആശുപത്രികളും പൊതുസ്വത്തായി നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് നഷ്ടമാവുക സ്വരാജ് ആയിരിക്കും.റോഡ് വീതുകൂട്ടാനെന്ന വ്യാജേനെ വഴിവക്കത്തുള്ളവരെ പുറം തള്ളി ഭൂമി കുത്തകള്‍ക്ക് നല്‍കുന്നത് ലജ്ജാകരമാണ്. സ്‌കൂളുകള്‍ ആശുപത്രികള്‍, പൊതുവഴികള്‍ തുടങ്ങി മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായതെല്ലാം സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്വാതന്ത്രത്തിന് വേണ്ടി പോരാടിയവരെ അവഹേളിക്കലാണിത്. സ്വാതന്ത്ര്യവും സ്വരാജും നിലനിര്‍ത്താന്‍ നിരന്തരമായ പോരാട്ടം തുടരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
                             ദേശീയ പാത വികസനത്തിന്റെ പേരില്‍ റോഡുകള്‍ കുത്തകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതില്‍ കേരളത്തിലെ ഇരു മുന്നണികളും തങ്ങളുടെ നിലപാടുകള്‍വ്യക്തമാക്കണമെന്ന് തിരുവനന്തപുരത്ത് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത ജാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ ടി.ആരിഫലി ആവശ്യപ്പെട്ടു. കേരളത്തില്‍ വന്‍ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ വിഷയത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ കുറ്റകരമായ മൗനം അപലപനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തന്നെ വഴിനടക്കാനുള്ള അവകാശം നിഷേധിക്കുകയാണ്. ആഗോള വത്ക്കരണത്തിനെതിരെയും സ്വകാര്യവത്ക്കരണത്തിനെതിരെയും പ്രചാരണം ഇക്കൂട്ടര്‍ അവസാനിപ്പിച്ച് മുതലാളിമാരെ കുടിയിരുത്താനുള്ള ശ്രമം ആരംഭിച്ചു. പതിനഞ്ച് മീറ്റര്‍ അധികമായി ഭൂമി ഏറ്റെടുക്കുന്നതില്‍ കച്ചവടതാല്‍പ്പര്യം മാത്രമാണുള്ളത് - അദ്ദേഹം പറഞ്ഞു.
                               കേരളത്തില്‍ പുതിയ സാമ്പത്തിക ജാതികള്‍ ഉടലെടുക്കുകയാണെന്നും റോഡു വില്‍ക്കുക വഴി ഒന്നുമില്ലാത്തവന്റെ അവസാന ആശ്രയമായ പെരുവഴിപോലും സമ്പന്ന വര്‍ഗ്ഗം കൈക്കലാക്കുകയാണെന്നും കോഴിക്കോട് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത കഥാകാരന്‍ കെ.പി രാമനുണ്ണി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സാംസ്‌കാരിക നായകന്‍മാര്‍ പ്രതികരിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നു. സാധാരണക്കാരന്റെ തിരിച്ചറിവ് പോലും സാസ്‌കാരിക നായകര്‍ക്കില്ലാതെ പോയി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
                          അന്യായമായ വികസനത്തനെതിരെ അണിനിരക്കാനുള്ള ചങ്കൂറ്റം രാഷ്ട്രീയപാര്‍ട്ടികള്‍ കാണിക്കണമെന്ന് സത്യാഗ്രഹങ്ങളില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.മുജീബുര്‍റഹ്മാന്‍ പറഞ്ഞു. സാംസ്‌കാരിക നായകരും ഇക്കാര്യത്തില്‍ മൗനം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിരന്തരമായി ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് നടത്തുന്ന നടപടികള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ് ഇന്ന് ഉയര്‍ന്നു വരുന്ന ജനരോക്ഷങ്ങള്‍ സൂചിപ്പിക്കുന്നത്. ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാട് സ്വീകരിത്തില്ലെങ്കില്‍ സ്വന്തെ മണ്ഡലങ്ങളില്‍ പ്രവേശിക്കാനാവാത്ത അവസ്ഥയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
                        കാലടി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍, മാധ്യമം എഡിറ്റര്‍ ഒ..അബ്ദുറഹ്മാന്‍, ഗ്രോ വാസു, ഫാ എബ്രബാം ജോസഫ്, പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, കല്പറ്റ നാരായണന്‍, അജയന്‍ കല്ലറ, കെ.റ്റി സൂപ്പി, പി.കെ പാറക്കടവ്, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ നൗഷാദ്, വൈസ് പ്രസിഡന്റ് കെ.എ ഷഫീക്ക്, സംസ്ഥാന സെക്രട്ടറിമാരായ എന്‍കെ അബ്ദുല്‍ സലാം, ടി. മുഹമ്മദ്, കെ.സജീദ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ഡോ.കെ,മുഹമ്മദ് നജീബ്, കെ.റ്റി ഹുസൈന്‍, നാഷണല്‍ ഹൈവേ ആക്ഷന്‍ ഫോറം സംസ്ഥാന പ്രസിഡന്റ് പ്രകാശ് മേനോന്‍, ജനറല്‍ സെക്രട്ടറി സുന്ദരേശന്‍ പിള്ള ഹൈവേ ആക്ഷന്‍ കൗണ്‍സില്‍ നേതാക്കശായ ഹാഷിം ചേന്ദമ്പിള്ളി, , നാസര്‍, റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് എന്‍.പി ചന്ദ്രശേഖരന്‍, ഗീഥ, പി.പ്രസാദ്, ടി.പീറ്റര്‍ , ആര്‍ അജയന്‍, ഓടനാവട്ടം വിജയപ്രകാശ്, അജിത് പനവിള, മഹേശ്വരി സജീവ്, വിവിധ യുവജന സംഘടനാ നേതാക്കള്‍, കവികള്‍ ചിത്രകാരന്‍മാര്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കവിയരങ്ങ്, കഥാ സദസ്സ്, പോരാളികളുടെ സംഗമം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ സത്യാഗ്രഹ പന്തലില്‍ നടന്നു.
                            സത്യഗ്രഹ പന്തലുകളില്‍ സ്ഥാപിച്ച ഇ-മെയില്‍ ബൂത്തിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി കമല്‍ നാഥ്, കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ ആന്റണി, യു.പി.എ ചെയര്‍മാന്‍ സോണിയാ ഗാന്ധി, കേരളാ മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ എന്നിവര്‍ക്ക് നൂറു കണക്കിന്‌ ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചു.