തിരുവനന്തപുരം: ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേടുകളെ കുറിച്ച് മന്ത്രിസഭാ യോഗത്തില് കടുത്ത വിമര്ശം. സ്ഥലമേറ്റെടുപ്പില് വന്കിടക്കാരെയും ബാറുകാരെയും ഒഴിവാക്കിയെന്ന് മന്ത്രിമാര് ആഞ്ഞടിച്ചു. മന്ത്രിമാരായ സി.ദിവാകരന്, എന്.കെ. പ്രേമചന്ദ്രന്, ജി. സുധാകരന് തുടങ്ങിയവരാണ് വിമര്ശം ഉയര്ത്തിയത്. പാത കടന്നുപോകുന്ന മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന മറ്റ് ചില മന്ത്രിമാരും പിന്തുണയുമായി എത്തി. അരമണിക്കൂറിലേറെ നീണ്ട ചര്ച്ചക്കൊടുവില് സര്വകക്ഷി യോഗം വിളിച്ച് വിഷയം ചര്ച്ച ചെയ്യാന് തീരുമാനിച്ചു. ഒരു പറ്റം ഉദ്യോഗസ്ഥര് തോന്നിയതു പോലെ ചെയ്യുന്നു. ദേശീയ പാത കടന്നു പോകുന്ന ഒരു മണ്ഡലത്തിലും വകുപ്പ് ഭരിക്കുന്ന കേരള കോണ്ഗ്രസിന് പ്രതിസന്ധിയില്ല. 45 മീറ്റര് വീതിയില് സ്ഥലം ഏറ്റെടുത്താല് ഒരുപാട് പാവപ്പെട്ടവരുടെ കിടപ്പാടം പോകും. ഞങ്ങള്ക്ക് ഇനി മണ്ഡലത്തിലേക്ക് പോകണം. ജനങ്ങളെ അഭിമുഖീകരിക്കണം. ഇതൊക്കെ സര്ക്കാര് മനസ്സിലാക്കണം മന്ത്രിമാര് പറഞ്ഞു. വന്കിടക്കാരെയും ബാറുകളെയും ഒഴിവാക്കിയെന്ന ആരോപണം ശരിയല്ലെന്ന് വകുപ്പ് മന്ത്രി പി.ജെ. ജോസഫ് മറുപടി നല്കി. കേന്ദ്ര സര്ക്കാറിന്റെ മാനദണ്ഡ പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഒരു വിവേചനവും ഇക്കാര്യത്തില് കാണിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. എന്നാല് മറ്റ് മന്ത്രിമാര് ഇതില് തൃപ്തരായില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്ത്താസമ്മേളനത്തില് ഏപ്രില് 20ന് വൈകുന്നേരം നാലിന് സര്വകക്ഷി യോഗം ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ദേശീയ പാത ബി.ഒ.ടിയില് വികസിപ്പിക്കാന് നിലവില് സര്ക്കാര് തീരുമാനിക്കുകയും കേന്ദ്രവുമായി കരാര് ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ഇടതു മുന്നണി നയപരമായി ഇതിന് അംഗീകാരം നല്കുകയും ചെയ്തു. ഈ കരാറില് മാറ്റം വരുത്തി മാത്രമേ അലൈന്മെന്റിലോ വീതിയിലടക്കമോ മാറ്റം വരുത്താനാവുകയുള്ളൂ. ഇതോടെ പുതിയ കരാറും പുതിയ നടപടികളും വേണ്ടി വരും
No comments:
Post a Comment