തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇന്നുചേരുന്ന സര്‍വകക്ഷി യോഗത്തില്‍ മുഴുവന്‍ സംഘടനകളും ജനവികാരം മാനിക്കാന്‍ സന്നദ്ധമാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി. മുജീബുറഹ്മാന്‍ ആവശ്യപ്പെട്ടു. 30 മീറ്ററില്‍ നാലുവരിപ്പാത ആകാമെന്നിരിക്കെ 45 മീറ്റര്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം കേരളം പോലുള്ള സംസ്ഥാനത്ത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. എന്‍.എച്ച് 17ന്റെയും എന്‍.എച്ച് 47ന്റെയും മിക്ക ഭാഗങ്ങളിലും ഇപ്പോള്‍തന്നെ 30 മീറ്ററില്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ വലിയതോതില്‍ കുടിയിറക്കു കൂടാതെതന്നെ നാലുവരിപ്പാത പണിയാമെന്നിരിക്കെ ലക്ഷങ്ങളെ കുടിയിറക്കാനുള്ള അധികാരികളുടെ നീക്കം അത്യന്തം പ്രകോപനപരമാണ്. ബി.ഒ.ടി വ്യവസ്ഥയാകട്ടെ നാം പൊരുതി നേടിയ സഞ്ചാരസ്വാതന്ത്ര്യമാണ് തട്ടിയെടുക്കുന്നത്. ഇതും കേരളീയ ജനത അംഗീകരിക്കില്ല. അതിനാല്‍ ജനവികാരം മാനിച്ച് 30 മീറ്റര്‍ സ്ഥലത്ത് ബി.ഒ.ടി ഒഴിവാക്കി നാലുവരിപ്പാത നിര്‍മിക്കുകയും അതിനായി ഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസ പാക്കേജ് മുന്‍കൂട്ടി പ്രഖ്യാപിക്കുകയുംവേണം. മുന്‍കാലങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി കുടിയിറക്കപ്പെട്ടവര്‍ക്ക് മതിയായ പുനരധിവാസം നല്‍കുന്നതില്‍ നിന്ന് സര്‍ക്കാറുകള്‍ ഒഴിഞ്ഞുമാറിയ സമീപനം ഇക്കാര്യത്തിലുണ്ടാകാന്‍ പാടില്ല. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ അവസരത്തിനൊത്തുയരുവാനും ജനപക്ഷ നിലപാടുകളെ പിന്തുണക്കാനും സര്‍വ്വ കക്ഷിയോഗത്തില്‍ സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഈ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്ന സമരസംഘടനകളെക്കൂടി സര്‍വകക്ഷിയോഗത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകേണ്ടിയിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Subscribe to:
Post Comments (Atom)
No comments:
Post a Comment