തിരുവനന്തപുരം : ബി.ഒ.ടി പാത വേണ്ടതില്ലെന്നും 30 മീറ്ററില്‍ നാലുവരിയായി പാത വികസിപ്പിച്ചാല്‍ മതിയെന്നുമുള്ള സര്‍വ്വ കക്ഷിയോഗ തീരുമാനം ദേശീയ പാത സമരത്തിന്റെ ആദ്യഘട്ട വിജയമായി. സര്‍വ്വ കക്ഷികളേയും ഇത്തരമൊരു തീരുമാനത്തിലെത്തിച്ച സമരപോരാളികളെ അഭിവാദ്യം ചെയ്ത് നാടൊട്ടുക്കും പ്രകടനങ്ങള്‍ നടന്നു.
സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ നൂറിലധികം കേന്ദ്രങ്ങളിലാണ് പ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. പോരാട്ടങ്ങള്‍ തുടരുമെന്നും ഭരണകൂടങ്ങളെ തിരുത്തിക്കാന്‍ പോന്ന ഇച്ഛാക്തി ജനങ്ങള്‍ക്കുണ്ടെന്നുമുള്ള മുദ്രാവാക്യങ്ങള്‍ തെരുവുകളില്‍ മുഴങ്ങി. പാതയോരങ്ങളില്‍ അമ്മമാര്‍ ആനന്ദാശ്രുപൊഴിച്ച് സമര വിജയത്തെ സ്വാഗതം ചെയ്തു. കേരളം ആഗ്രഹിക്കാത്ത തീരുമാനം കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടാവില്ല എന്നാണ് കേരള ജനത പ്രതീക്ഷിക്കുന്നത്. മറിച്ചാണെങ്കില്‍ പ്രക്ഷോഭം അതിശക്തമായി തുടരുമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ പ്രഖ്യാപിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment