തിരുവനതപുരം : വര്‍ക്കലയില്‍ ദളിതര്‍ക്കുനെരെ തുടരെയുണ്ടാകുന്ന അക്രമങ്ങളെപ്പറ്റി സമഗ്രവും വസ്തുനിഷ്ടവുമായ അന്വേഷണങ്ങള്‍ നടത്തണമെന്ന് സോളിഡാരിറ്റി സൌത്ത് സോണ്‍ ആവശ്യപ്പെട്ടു. വര്‍ക്കല കൊലപാതത്തിന്റെ പേരില്‍ ദളിത് വേട്ടയാണ് നടന്നു വരുന്നതു. പോലീസിന്റെയും ഗുണ്ടകളുടെയും തേര്‍വാഴ്ചയാണ് വര്‍ക്കല തോടുവേ ഉള്‍പ്പെടെയുള്ള കോളനികളില്‍ അരങ്ങേറുന്നത് . ഏത് കുടിലും പരിശോധിക്കാനുള്ള അവസരം പോലീസ് ഗുണ്ടകള്‍ക്ക് പതിച്ചു കൊടുത്തിരിക്കുന്നു. ഇതിനെതിരെ സമാധാനപരമായ പ്രതികരണം എന്ന നിലയില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയന്റെ പ്രതികാരമാണ് അവിടെ വീണ്ടും കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങള്‍. അത് മറച്ചു വയ്ക്കാന്‍ പോലീസ് മെനെഞ്ഞെടുത്ത കഥകള്‍ മാധ്യമങ്ങള്‍ അതേപടി വിഴുങ്ങരുത്. യഥാര്‍ത്ഥ വസ്തുതകള്‍ പുരതരിയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. സത്യസന്ധമായി കേസ് അന്വേഷിക്കുന്ന ഏതെങ്കിലും ഏജന്സികളെ ഉപയോഗിച്ചു സമഗ്രമായി വര്‍ക്കല സംഭവങ്ങള്‍ അന്വേഷിക്കണം. തീവ്രവാദ മുദ്ര ചാര്‍ത്തി ഒരു ജനസമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢനീക്കത്തെ ചെറുക്കന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരണമെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീക് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം വര്ക്കലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്നവരെ സോളിഡാരിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു.
Thursday, October 29, 2009
Wednesday, October 21, 2009
സോളിഡാരിറ്റി വസ്തുതന്വേഷണ സംഘം വര്‍ക്കല സന്ദര്‍ശിച്ചു
തിരുവനന്തപുരം: വര്‍ക്കലയിലെ വ്യാപാരി ആയിരുന്ന ശിവപ്രസാദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദളിത് കോളനികളില്‍ നിലനില്ക്കുന്ന ഭീകരന്തരീക്ഷത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സോളിഡാരിറ്റി വസ്തുതന്വേഷണ സംഘം വര്‍ക്കല സന്ദര്‍ശിച്ചു. തീവ്രവാദ വേട്ടയുടെ മറവില്‍ പ്രദേശത്തെ ദളിതര്‍ താമസിക്കുന്ന കോളനികളില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനം നടക്കുന്നതിനെക്കുറിച്ച പരാതികളാണ് സംഘത്തിന്റെ മുന്നില്‍ കോളനി നിവാസികള്‍ വെളിപ്പെടുത്തിയത്. പോലീസും ഹിടുത്വവാദികളും കോളനികളില്‍ തേര്‍വാഴ്ച നടത്തുകയാണെന്ന് അവര്‍ പരാതിപ്പെട്ടു. പല കോളനികളിലും പുരുഷന്മാര്‍ സ്ഥലത്തില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉപരോധ സമാനമായ അന്തരീക്ഷം നിലനില്ക്കുന്നു. വാര്‍ക്കല്‍ തോടുവേ കോളനി , വടശ്ശേരികോണം അംബേദ്‌കര്‍ കോളനി, മുത്താന കോളനി, വിളപ്പുറം കോളനി, ചീരുന്കുഴി കോളനി, വെന്കോട് കോളനി എന്നിവിടങ്ങളിലാണ് വസ്തുതന്വേഷണ സംഘം സന്ദര്‍ശിച്ചത്. കൊല്ലപ്പെട്ട ശിവപ്രസാദിന്റെ ആയിരൂരിലുള്ള വീട്ടിലും പ്രതിനിധി സംഘം സന്ദര്‍ശിച്ചു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ ഷഫീക്ക് , സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ കെ.ടി ഹുസൈന്‍ , കെ. എ ഫിറോസ് തിരുവനതപുരം ജില്ല വൈസ് പ്രസിഡന്റ് സുധീര്‍, സവാദ് ഹാജി, അനസ്, മനാഫ് എന്നിവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.
Monday, October 19, 2009
ദളിത് സംരക്ഷണ ആക്ഷന്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ബി.ജെ.പി ആക്രമണത്തില്‍ സോളിഡാരിറ്റി പ്രതിക്ഷേധിച്ചു
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ധര്‍ണ്ണ നടത്തിക്കൊണ്ടിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ദളിത് സംരക്ഷണ ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ബി.ജെ.പി നടത്തിയആക്രമണത്തില്‍ സോളിഡാരിറ്റി സൌത്ത് സോണ്‍ ശക്തമായി പ്രധിക്ഷേധിക്കുന്നു. തീവ്രവാദ മുദ്ര ചാര്‍ത്തി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ദളിത് വേട്ടക്കെതിരെ സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം പോലും നല്‍കില്ല എന്ന സവര്‍ണ്ണ മനസ്ഥിതിയാണ് സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമത്തിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പോലീസും ഹിന്ദുത്വ ശക്തികളും ഒത്തൊരുമിച്ചു ദളിത് വേട്ട എന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണത്തെ ശരിവയ്ക്കും വിധമാണ് പോലീസ് നോക്കി നില്‍ക്കെ ഇന്നു നടന്ന അതിക്രമങ്ങള്‍ . ഇത്തരം അതിക്രമങ്ങളെ അപലപിക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള എല്ലാ ജനവിഭാഗങ്ങളും തയ്യാറാകണം. ജനകിയ ചെരുതുനില്‍പ്പുകള്‍ കല്ലെറിഞ്ഞു അവസാനിപ്പിക്കാമെന്ന മോഹം നടക്കില്ല . അക്രമികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കാന്‍ തയ്യാറാകണംസോളിഡാരിറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഭവാനി, തുളസി, രത്നമ്മ, വസന്തകുമാരി, ലീലാമണി എന്നിവരെ സോളിഡാരിറ്റി മേഖല സെക്രട്ടറി കെ. സജീദ് സന്ദര്‍ശിച്ചു.
Sunday, October 18, 2009
ചെങ്ങറ ഭൂസമരം ഇന്ത്യയിലെ ദളിത് സമരങ്ങള്‍ക്ക് ആത്മവിശ്വാസം പകരും : പി .മുജീബ് റഹ്മാന്‍
പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തിന്‍റെ വിജയം കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെമ്പാടും നടക്കുന്ന ദളിത് സമരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ അടിസ്ഥാന ജനത കൃഷിഭൂമി എന്ന ആവശ്യമുയര്‍ത്തി ചെങ്ങറയില്‍ നടത്തിയ സമരം അതിന്റെ ലക്ഷ്യത്തിലെക്കെത്തിയതു സഹനത്തിലും അഹിംസയിലും ഊന്നിയ സമരമയതുകൊണ്ടാണ്. ഭൂപരിഷ്കരണം നടന്നു എന്ന കേരളത്തിലെ ഇടതു പക്ഷത്തിന്‍റെ മിത്തിനേതിരെ അടിസ്ഥാന ജന വിഭാഗമായ ദളിതര്‍ ഉയര്‍ത്തിയ ചോദ്യ ചിഹ്നമായിരുന്നു ചെങ്ങറ സമരം. സോളിഡാരിറ്റി യൂത്ത് മുവ്മെന്ട് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ചെങ്ങറ സമരവും കേരളത്തിലെ ഭൂ സമരങ്ങളുടെ ഭാവിയും എന്ന ബഹുജന സംഗമംപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചെങ്ങറ സമരത്തിന് സോളിഡാരിറ്റി ശക്തമായ പിന്തുണയായിരുന്നു നല്കിയത്. ഇതു നീതിക്കുവണ്ടിയുള്ള പോരാട്ടത്തില്‍ ഇരകളോടൊപ്പം നില്‍ക്കുക്ക എന്ന സോളിഡാരിറ്റി യുടെ സമീപനത്തിന്റെ ഭാഗമായിരുന്നു.
കൃഷിഭൂമിക്ക് വേണ്ടി ഇനിയും ധൈര്യമായി സമര രങ്ങത്തിറങ്ങാമെന്ന സന്ദേശമാണ് ചെങ്ങറ സമരം നല്‍കുന്നതെന്ന് ചെങ്ങറ സമര നായകന്‍ ളാഹ ഗോപാലന്‍ പറഞ്ഞു. അംബേദ്കറും അയ്യങ്കാളിയും ബ്രിടീഷ്കര്‍ക്കെതിരെ ആയിരുന്നു സമരം ചെയ്തതെങ്ങില്‍ ചെങ്ങറയില്‍ ദളിതര്‍ക്ക് സമരം ചെയ്യേണ്ടി വന്നത് കമ്മ്യൂണിസ്റ്റ് കാര്ക്കെതിരെ ആണ് . ഒന്നും തരില്ല എന്നും സമരക്കാരെ കള്ളന്മാര്‍ എന്നും പറഞ്ഞവരെക്കൊണ്ട് തന്നെ ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നെടത് സമരം എത്തിയത് തുടര്‍ സമരങ്ങള്‍ക്ക് ആവേശം നല്കും.
ജനകീയ സ്മ്ഗംതില്‍ വിവിധ ദളിത് സംഘടന നേതാക്കളായ പി രാമഭദ്രന്‍, കെ. എം സലിംകുമാര്‍, സലീന പ്രക്കാനം , എസ്. യു . സീ .ഐ നേതാക്കളായ ഡോ. വി . വേണുഗോപാല്‍, എസ്. രാജീവന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ സീ. ആര്‍ നീലകണ്ടന്‍, ഓടനാവട്ടം വിജയ പ്രകാശ് , സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സാജിദ് , സെക്രട്ടറി ടി. മുഹമ്മദ്, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി അഷ്‌റഫ് അലി എന്നിവര്‍ പങ്ങേടുത്തു.
രാവിലെ സോളിഡാരിറ്റി നേതാക്കളുടെ നേതൃത്വത്തില്‍ ചെങ്ങറ സമരഭൂമിയിലെ ആയിരക്കണക്കിനു സമര ഭടന്മാര്‍ക്ക് മധുര വിതരണം നടന്നു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി എം സാജിദ്. വൈസ് പ്രസിഡന്റ് കെ എ ഷഫീക് , സെക്രട്ടറി ടി.മുഹമ്മദ്, ജില്ല പ്രസിഡന്‍റ് പി. എച്ച് റഷീദ്, ഹാഷിം പാലോട് തുടങ്ങിയവര്‍ പങ്കെടുത്തു.

Monday, October 12, 2009
സോളിഡാരിറ്റി സെന്റര്‍ തുറന്നു
തിരുവനന്തപുരം: തെക്കെന്‍ കേരളത്തിലെ സോളിഡാരിറ്റി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും വിവിധ സമര സേവന പോരാട്ടങ്ങളെ ശക്തിപ്പെടുത്താനും സോളിഡാരിറ്റി സെന്റര്‍ തിരുവനന്തപുരത്ത് പ്രവര്ത്തനം ആരംഭിച്ചു . സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ് റഹ്മാന്‍ സെന്റര്‍ ഉത്‌ഘാടനം ചെയ്തു. പ്രമുഖ പത്ര പ്രവര്‍ത്തകന്‍ ബി.ആര്‍. പി ഭാസ്കര്‍ മുഖ്യ അതിഥി ആയിരുന്നു. പര്മുഖ പരിസ്ഥിതി പ്രവര്‍ത്തകരായ ഒടനവട്ടോം വിജയ പ്രകാശ്, ആര്‍. അജയന്‍, കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ടി.പീറ്റര്‍ , സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സാജിദ് , സെക്രട്ടറിമാരായ എന്‍.കെ അബ്ദുല്‍ സലാം, കെ.കെ.ബഷീര്‍, ജമാഅത്തെ ഇസ്ലാമി തിരുവനതപുരം ജില്ല പ്രസിഡന്റ് നൂറുദീന്‍, സോളിഡാരിറ്റി തിരുവനതപുരം ജില്ല പ്രസിഡന്റ് ജെ.കെ. മുജീബ് റഹ്മാന്‍, എസ.ഐ.ഓ തിരുവന്തപുരം ജില്ല പ്രസിഡന്റ് ആദില്‍ , സോളിഡാരിറ്റി സൌത്ത് സോണ്‍ സെക്രട്ടറി കെ.സജീദ്, എന്നിവര്‍ ഉത്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീക് അധ്യക്ഷത വഹിച്ചു.
Friday, October 2, 2009
Even a Muslim outlook is made symbol of terrorism: Dr S Balaraman
Alappuzha: Not just Muslim names, but even Muslim outlook is made an identity of terrorism, opined Dr S Balaraman, former acting Chairman of the state Human Rights Commission. He was inaugurating the discussion on the topic ‘the future of human rights in the Indian Republic’ organized by the Solidarity Youth Movement in Alappuzha .
Mr Balaraman said that fake encounter deaths have occurred not only in Gujarat, but in states including Maharashtra. The Kerala police too are trying to follow Modi as example. Several families are going destitute when the police charge innocents of terrorism. Even the Kerala police have a history of making false charges and torturing innocents. Here there is a condition when even the Human Rights Commission is not functioning justly. The youth should come forward for justice, he said.
The future of the Indian Republic lie in the caution of its citizens, said Solidarity state vice-president KA Shafeek in his presidential address. Reverend Fr Prof Abraham Joseph said that Narendra Modis follow the anti-democratic attitude of killing those who they don’t like. Human rights violations have always occurred with the help of governments and that is what is happening in India now, said Janata Dal state secretary Sheik P Haris. Editor of ‘Naithikasamvadam’ R Padmakumar, Gopinathan Pilla (father of Javed who was killed in fake encounter in Gujarat), Solidarity state committee member KA Firose, Jamat e Islami district acting president M Abdul Latheef, SIO state committee member U Shaiju, Solidarity district president VA Aboobaker and secretary Sajeeb Jalal spoke

Subscribe to:
Posts (Atom)