Monday, October 12, 2009

സോളിഡാരിറ്റി സെന്റര്‍ തുറന്നു


തിരുവനന്തപുരം: തെക്കെന്‍ കേരളത്തിലെ സോളിഡാരിറ്റി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും വിവിധ സമര സേവന പോരാട്ടങ്ങളെ ശക്തിപ്പെടുത്താനും സോളിഡാരിറ്റി സെന്റര്‍ തിരുവനന്തപുരത്ത് പ്രവര്ത്തനം ആരംഭിച്ചു . സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബ്‌ റഹ്മാന്‍ സെന്റര്‍ ഉത്‌ഘാടനം ചെയ്തു. പ്രമുഖ പത്ര പ്രവര്‍ത്തകന്‍ ബി.ആര്‍. പി ഭാസ്കര്‍ മുഖ്യ അതിഥി ആയിരുന്നു. പര്മുഖ പരിസ്ഥിതി പ്രവര്‍ത്തകരായ ഒടനവട്ടോം വിജയ പ്രകാശ്‌, ആര്‍. അജയന്‍, കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ടി.പീറ്റര്‍ , സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സാജിദ്‌ , സെക്രട്ടറിമാരായ എന്‍.കെ അബ്ദുല്‍ സലാം, കെ.കെ.ബഷീര്‍, ജമാഅത്തെ ഇസ്ലാമി തിരുവനതപുരം ജില്ല പ്രസിഡന്റ് നൂറുദീന്‍, സോളിഡാരിറ്റി തിരുവനതപുരം ജില്ല പ്രസിഡന്റ് ജെ.കെ. മുജീബ്‌ റഹ്മാന്‍, എസ.ഐ.ഓ തിരുവന്തപുരം ജില്ല പ്രസിഡന്റ് ആദില്‍ , സോളിഡാരിറ്റി സൌത്ത് സോണ്‍ സെക്രട്ടറി കെ.സജീദ്, എന്നിവര്‍ ഉത്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഷഫീക് അധ്യക്ഷത വഹിച്ചു.

2 comments:

  1. ഈ ബ്ലോഗിന്റെ ഒരു icon മറ്റു ബ്ലോഗുകളിൽ കൊടുക്കാനുള്ള ഒരു html tag ഈ ബ്ലോഗിൽ കൊടുത്താൽ നന്നായിരുന്നു. ടൈറ്റിൽ നന്നായിരിക്കുന്നു. ബ്ലോഗിന്റെ വീതി അല്പം കൂടി കൂടിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നുന്നു.
    കാലക്രമത്തിൽ മിനുക്കു പണികൾ നടക്കുമെന്നു കരുതുന്നു.
    വേഡ് വേരിഫിക്കേഷൻ അത്യാവശ്യമാണെങ്കിൽ മാത്രം ഉപയോഗിച്ചാൽ പോരേ..
    കമന്റു ചെയ്യുന്നവർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കിയേക്കും.

    അല്ലാഹു അനുഗ്രഹിക്കട്ടെ.

    ReplyDelete