തിരുവനതപുരം : വര്‍ക്കലയില്‍ ദളിതര്‍ക്കുനെരെ തുടരെയുണ്ടാകുന്ന അക്രമങ്ങളെപ്പറ്റി സമഗ്രവും വസ്തുനിഷ്ടവുമായ അന്വേഷണങ്ങള്‍ നടത്തണമെന്ന് സോളിഡാരിറ്റി സൌത്ത് സോണ്‍ ആവശ്യപ്പെട്ടു. വര്‍ക്കല കൊലപാതത്തിന്റെ പേരില്‍ ദളിത് വേട്ടയാണ് നടന്നു വരുന്നതു. പോലീസിന്റെയും ഗുണ്ടകളുടെയും തേര്‍വാഴ്ചയാണ് വര്‍ക്കല തോടുവേ ഉള്‍പ്പെടെയുള്ള കോളനികളില്‍ അരങ്ങേറുന്നത് . ഏത് കുടിലും പരിശോധിക്കാനുള്ള അവസരം പോലീസ് ഗുണ്ടകള്‍ക്ക് പതിച്ചു കൊടുത്തിരിക്കുന്നു. ഇതിനെതിരെ സമാധാനപരമായ പ്രതികരണം എന്ന നിലയില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയന്റെ പ്രതികാരമാണ് അവിടെ വീണ്ടും കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങള്‍. അത് മറച്ചു വയ്ക്കാന്‍ പോലീസ് മെനെഞ്ഞെടുത്ത കഥകള്‍ മാധ്യമങ്ങള്‍ അതേപടി വിഴുങ്ങരുത്. യഥാര്‍ത്ഥ വസ്തുതകള്‍ പുരതരിയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. സത്യസന്ധമായി കേസ് അന്വേഷിക്കുന്ന ഏതെങ്കിലും ഏജന്സികളെ ഉപയോഗിച്ചു സമഗ്രമായി വര്‍ക്കല സംഭവങ്ങള്‍ അന്വേഷിക്കണം. തീവ്രവാദ മുദ്ര ചാര്‍ത്തി ഒരു ജനസമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢനീക്കത്തെ ചെറുക്കന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരണമെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീക് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം വര്ക്കലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്നവരെ സോളിഡാരിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു.
Subscribe to:
Post Comments (Atom)
അഭിവാദനങ്ങളോടെ,
ReplyDelete