Wednesday, October 21, 2009

സോളിഡാരിറ്റി വസ്തുതന്വേഷണ സംഘം വര്‍ക്കല സന്ദര്‍ശിച്ചു


തിരുവനന്തപുരം: വര്‍ക്കലയിലെ വ്യാപാരി ആയിരുന്ന ശിവപ്രസാദ്‌ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദളിത്‌ കോളനികളില്‍ നിലനില്ക്കുന്ന ഭീകരന്തരീക്ഷത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സോളിഡാരിറ്റി വസ്തുതന്വേഷണ സംഘം വര്‍ക്കല സന്ദര്‍ശിച്ചു. തീവ്രവാദ വേട്ടയുടെ മറവില്‍ പ്രദേശത്തെ ദളിതര്‍ താമസിക്കുന്ന കോളനികളില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനം നടക്കുന്നതിനെക്കുറിച്ച പരാതികളാണ് സംഘത്തിന്റെ മുന്നില്‍ കോളനി നിവാസികള്‍ വെളിപ്പെടുത്തിയത്. പോലീസും ഹിടുത്വവാദികളും കോളനികളില്‍ തേര്‍വാഴ്ച നടത്തുകയാണെന്ന് അവര്‍ പരാതിപ്പെട്ടു. പല കോളനികളിലും പുരുഷന്മാര്‍ സ്ഥലത്തില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉപരോധ സമാനമായ അന്തരീക്ഷം നിലനില്ക്കുന്നു. വാര്‍ക്കല്‍ തോടുവേ കോളനി , വടശ്ശേരികോണം അംബേദ്‌കര്‍ കോളനി, മുത്താന കോളനി, വിളപ്പുറം കോളനി, ചീരുന്കുഴി കോളനി, വെന്കോട് കോളനി എന്നിവിടങ്ങളിലാണ് വസ്തുതന്വേഷണ സംഘം സന്ദര്‍ശിച്ചത്. കൊല്ലപ്പെട്ട ശിവപ്രസാദിന്റെ ആയിരൂരിലുള്ള വീട്ടിലും പ്രതിനിധി സംഘം സന്ദര്‍ശിച്ചു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ ഷഫീക്ക് , സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ്‌, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ കെ.ടി ഹുസൈന്‍ , കെ. എ ഫിറോസ്‌ തിരുവനതപുരം ജില്ല വൈസ് പ്രസിഡന്റ് സുധീര്‍, സവാദ്‌ ഹാജി, അനസ്, മനാഫ്‌ എന്നിവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.

No comments:

Post a Comment