Sunday, October 18, 2009

ചെങ്ങറ ഭൂസമരം ഇന്ത്യയിലെ ദളിത്‌ സമരങ്ങള്‍ക്ക് ആത്മവിശ്വാസം പകരും : പി .മുജീബ്‌ റഹ്മാന്‍



പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തിന്‍റെ വിജയം കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെമ്പാടും നടക്കുന്ന ദളിത്‌ സമരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി. മുജീബ്‌ റഹ്മാന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ അടിസ്ഥാന ജനത കൃഷിഭൂമി എന്ന ആവശ്യമുയര്‍ത്തി ചെങ്ങറയില്‍ നടത്തിയ സമരം അതിന്റെ ലക്ഷ്യത്തിലെക്കെത്തിയതു സഹനത്തിലും അഹിംസയിലും ഊന്നിയ സമരമയതുകൊണ്ടാണ്. ഭൂപരിഷ്കരണം നടന്നു എന്ന കേരളത്തിലെ ഇടതു പക്ഷത്തിന്‍റെ മിത്തിനേതിരെ അടിസ്ഥാന ജന വിഭാഗമായ ദളിതര്‍ ഉയര്‍ത്തിയ ചോദ്യ ചിഹ്നമായിരുന്നു ചെങ്ങറ സമരം. സോളിഡാരിറ്റി യൂത്ത് മുവ്മെന്ട് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ചെങ്ങറ സമരവും കേരളത്തിലെ ഭൂ സമരങ്ങളുടെ ഭാവിയും എന്ന ബഹുജന സംഗമംപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചെങ്ങറ സമരത്തിന്‌ സോളിഡാരിറ്റി ശക്തമായ പിന്തുണയായിരുന്നു നല്കിയത്. ഇതു നീതിക്കുവണ്ടിയുള്ള പോരാട്ടത്തില്‍ ഇരകളോടൊപ്പം നില്‍ക്കുക്ക എന്ന സോളിഡാരിറ്റി യുടെ സമീപനത്തിന്റെ ഭാഗമായിരുന്നു.
കൃഷിഭൂമിക്ക് വേണ്ടി ഇനിയും ധൈര്യമായി സമര രങ്ങത്തിറങ്ങാമെന്ന സന്ദേശമാണ് ചെങ്ങറ സമരം നല്‍കുന്നതെന്ന് ചെങ്ങറ സമര നായകന്‍ ളാഹ ഗോപാലന്‍ പറഞ്ഞു. അംബേദ്കറും അയ്യങ്കാളിയും ബ്രിടീഷ്കര്‍ക്കെതിരെ ആയിരുന്നു സമരം ചെയ്തതെങ്ങില്‍ ചെങ്ങറയില്‍ ദളിതര്‍ക്ക് സമരം ചെയ്യേണ്ടി വന്നത് കമ്മ്യൂണിസ്റ്റ് കാര്ക്കെതിരെ ആണ് . ഒന്നും തരില്ല എന്നും സമരക്കാരെ കള്ളന്മാര്‍ എന്നും പറഞ്ഞവരെക്കൊണ്ട് തന്നെ ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നെടത് സമരം എത്തിയത് തുടര്‍ സമരങ്ങള്‍ക്ക് ആവേശം നല്കും.
ജനകീയ സ്മ്ഗംതില്‍ വിവിധ ദളിത്‌ സംഘടന നേതാക്കളായ പി രാമഭദ്രന്‍, കെ. എം സലിംകുമാര്‍, സലീന പ്രക്കാനം , എസ്. യു . സീ .ഐ നേതാക്കളായ ഡോ. വി . വേണുഗോപാല്‍, എസ്. രാജീവന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ സീ. ആര്‍ നീലകണ്ടന്‍, ഓടനാവട്ടം വിജയ പ്രകാശ്‌ , സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. സാജിദ്‌ , സെക്രട്ടറി ടി. മുഹമ്മദ്‌, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി അഷ്‌റഫ്‌ അലി എന്നിവര്‍ പങ്ങേടുത്തു.
രാവിലെ സോളിഡാരിറ്റി നേതാക്കളുടെ നേതൃത്വത്തില്‍ ചെങ്ങറ സമരഭൂമിയിലെ ആയിരക്കണക്കിനു സമര ഭടന്മാര്‍ക്ക് മധുര വിതരണം നടന്നു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി. മുജീബ്‌ റഹ്മാന്‍, ജനറല്‍ സെക്രട്ടറി എം സാജിദ്‌. വൈസ് പ്രസിഡന്‍റ് കെ എ ഷഫീക് , സെക്രട്ടറി ടി.മുഹമ്മദ്‌, ജില്ല പ്രസിഡന്‍റ് പി. എച്ച് റഷീദ്, ഹാഷിം പാലോട് തുടങ്ങിയവര്‍ പങ്കെടുത്തു.

1 comment: