വര്‍ക്കല: വര്‍ക്കലയിലെ ചാരുന്കുഴി കോളനിയിലെ ചെറിയ കുടിലില്‍ നിന്ന് ദേശീയ ജൂനിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയെത്തിയ ബി.എസ് വിനീത എന്ന ഒന്‍പതാം ക്ലാസ്സ്കാരിക്ക് സോളിഡാരിറ്റി വര്‍ക്കല ഏരിയ കമ്മിറ്റി ഒരുക്കിയ സ്വീകരണം ചാരുന്കുഴി ഗ്രാമമാകെ ഉത്സവമായി കൊണ്ടാടി. ദളിത് സമൂഹത്തില്‍ പിറന്നതുകൊണ്ട് അവഗണ ഏറെ എട്ടുവങ്ങേണ്ടിവന്ന ഈ കായിക പ്രതിഭ മെഡല്‍ നേട്ടവുമായി ജന്മനാടിലെതിയിട്ടും വേണ്ട അംഗീകാരം ആരും നല്‍കിയില്ല. ഇതറിഞ്ഞ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇലകമന്‍ ഗ്രാമ പഞ്ചയ്ത്തുമായും വിവിധ രാഷ്ട്രീയ നേതാക്കളുമായും സംസാരിച്ചെങ്കിലും അനുമോദനമോ സ്വീകരണമോ സംഘടിപ്പിക്കാന്‍ ആരും മുന്നോട്ടു വന്നില്ല. അതിനാല്‍ സോളിഡാരിറ്റി നേരിട്ട് സ്വീകരണ പരിപാടി സംഘടിപ്പിക്കുകയാണ് ചെയ്തത്. ഒരു ഗ്രാമമാകെ പങ്കെടുത്ത സ്വീകരണ പരിപാടി അവഗണന നേരിടുന്ന ഒരു സമൂഹത്തിന്റെ ശക്തമായ പ്രതികരണം കൂടിയായി.
അയിരൂരില്‍ നിന്ന് നൂറുകണക്കിന് ബഹുജനങ്ങളുടെ അകമ്പടിയോടെയാണ് ബി.എസ് വിനീതയെ സ്വീകരണ സ്ഥലമായ ചാരുന്കുഴിയിലെക്കെതിച്ചത്. പരന്പരാഗത വാദ്യമേളങ്ങളുടെ അകന്പടിയോടെ നാട്ടുകാരും സഹപാഠികളും ഘോഷയാത്രയില്‍ അണിചേര്‍ന്നു. സോളിഡാരിറ്റി നല്‍കിയ ഉപഹാരം വര്‍ക്കല കഹാര്‍ എം.എല്‍.എ വിനീതക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പത്മാക്ഷി ടീച്ചര്‍ യോഗം ഉത്ഘാടനം ചെയ്തു. സോളിഡാരിറ്റി മേഘല സെക്രട്ടറി കെ.സജീദ് മുഖ്യ പ്രഭാഷണം നടത്തി. തിരുവനതപുരം ജില്ല പഞ്ചായത്ത് അംഗം രഞ്ജിത്ത് സോളിഡാരിറ്റി നല്‍കിയ കാശ് അവാര്‍ഡ് സമ്മാനിച്ചു. സി.പി.എം നേതാവ് രാജീവ്, കോണ്‍ഗ്രസ് നേതാവ് സന്തോഷ് , ബി.ജെ.പി. നേതാവ് സജീവ് , സ്കൂള്‍ ഹെട്മിസ്ട്രെസ്സ് ബീന, ജമാഅത്തെ ഇസ്ലാമി ഏരിയ അസി. ഓര്‍ഗനൈസര്‍ സവാദ് ഹാജി ,സോളിഡാരിറ്റി വര്‍ക്കല ഏരിയ പ്രസിഡന്റ് അനസ് , ഏരിയ സെക്രട്ടറി മനാഫ് , യൂനിറ്റ് പ്രസിഡന്റ് ഹരൂണ്‍ ലാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.