Monday, November 2, 2009

തരിശു ഭൂമിയില്‍ സോളിഡാരിറ്റിയുടെ വിജയ കൊയ്ത്തു

കണ്ണൂര്‍: നാലര പതിറ്റാണ്ട് കാലം പുല്‍കൊടി പോലുംവളരാതിരുന്ന മണ്ണില്‍ പൊന്‍ നിറമാര്‍ന്ന കതിരുകള്‍ കൊയ്തെടുതപ്പോള്‍ വിലവേടുപ്പിനെതിയവരുടെ മനസ്സ് നിറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ ചേലോറ പഞ്ചായത്തിലെ വാരം കടാന്കോട് കൈപ്പാട് ഭൂമിയില്‍ നടന്ന വിളവെടുപ്പ്‌ രണ്ടു വര്‍ഷമായി സോളിഡാരിറ്റി നടത്തിയ സമര പരമ്പരകളുടെ വിജയ കൊയ്തായി.കൊയ്ത്തു നടത്താന്‍ ചളി നിലത്തു മുന്നിട്ടിറങ്ങിയ 60 കഴിഞ്ഞ ഇടവാലത്ത് പാഞ്ചാലിക്കും  ചുടചാളിലെ യശോധക്കും കിഴക്കേ ചിറയിലെ മാധവിക്കും പുന്നെല്ലിന്റെ മനമുയരുന്ന പഴയകാല ഓര്‍മ്മകളിലേക്ക് തിരിച്ചു പോക്ക് കൂടിയായി.മുതിര്‍ന്ന സ്ത്രീകളും യുവാക്കലുമുല്‍പ്പെടെ 200 ലധികം  പേരാണു കൊയ്തും മെതിയും നടത്താന്‍ എത്തിയത്.

കടന്ഗോട് പള്ളിപ്രം റോഡില്‍ സ്വകാര്യ വ്യക്തി വിട്ടുകൊടുത്ത 2 ഏക്കര്‍ ഭൂമിയില്‍ സോളിഡാരിറ്റി ജില്ല സമിതി നടത്തിയ കൃഷിക്ക് പ്രതീഖവഹമായ വിളവു ആണ് ലഭിച്ചത്. 2007 നവ 11 നു കക്കാട്‌ പുഴയുടെ ഓര്‍മ്മകളുമായി സംഘടിപ്പിച്ച പഴയകാല കര്‍ഷകരുടെ ഒത്തുചേരലില്‍ പന്കുവയ്ക്കപ്പെട്ട അനുഭവങ്ങളാണ് ഇങ്ങനെ ഒരു മുന്നേറ്റത്തിനു സോളിഡാരിറ്റി പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.

വിലവേടുപ്പുല്സവം കല്ലെന്‍ പൊക്കുടന്‍ ഉല്‍ഘാടനം ചെയ്തു.സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദ്‌, നാരായണന്‍ നന്പൂതിരി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ്‌ മുഹമ്മദ്‌ അലി , കേരള കര്‍ഷക സംഘം പ്രസിഡന്റ്‌ പി. കുട്ടി കൃഷ്ണന്‍, കിസാന്‍ സഭ സെക്രട്ടറി പുളിക്കല്‍ ബാലന്‍ , സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡന്റ്‌ കുഞ്ഞി മാമു മാസ്റ്റര്‍ , സോളിഡാരിറ്റി ജില്ല പ്രസിഡന്റ്‌ കെ.എം മഖ്ബൂല്‍ , എസ്.ഐ. ഓ സംസ്ഥാന സമിതി അംഗം സാദിക്ക്‌ , ജി.ഐ.ഓ ജില്ല പ്രസിഡന്റ്‌ ഖദീജ എന്നിവര്‍  സംസാരിച്ചു.


No comments:

Post a Comment