കൊല്ലം : ദേശീയ പാത വികസനത്തിന്റെ മറവില്‍ സാധാരണക്കാരെ കുടിയൊഴിപ്പിചു കുത്തകകള്‍ക്ക് റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ ഷഫീക് പ്രസ്താവിച്ചു. സോളിഡാരിറ്റി കൊല്ലം ജില്ല സമിതി കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച സമര സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളം പോലെ ഭൂമി ശാസ്ത്ര പരമായി ഒരുപാടു പ്രശ്നങ്ങള്‍ നേരിടുന്ന സംസ്ഥാനത്ത് 45 മീറ്റര്‍ 4 വരി പാത നിര്‍മ്മിക്കാന്‍ ഏറ്റെടുക്കുന്നത് അപ്രായോഗികമാണ്. ദേശീയ റോഡ് കോണ്‍ഗ്രസിന്റെ മനുഅല്‍ പ്രകാരം വേണ്ട 30 മീറ്റര്‍ മതിയാകും നാല് വരി പാതയ്ക്ക്. കേരളത്തിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകള്‍ മനസ്സിലാക്കാതെയുള്ള വികസനം അപകടകരമാണ്. ബി.ഓ.ടി അടിസ്ഥാനത്തില്‍ റോഡുകള്‍ പണിയുന്നത് പൊതുജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിന് തുല്യമാണ്. വഴി നടക്കാനുള്ള അവകാശം സമരത്തിലൂടെ നേടിയെടുത്ത കേരളത്തില്‍ വെന്ന്ടും അതിനായി ഒരു പോരാട്ടത്തിനു സര്‍ക്കാര്‍ ഇടവരുത്തരുത് . അങ്ങനെ വന്നാല്‍ സാമൂഹ്യ പ്രത്യഘതത്തിനു സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദി. അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുനരധിവാസം ഉറപ്പാക്കാതെ ഒരുതുണ്ട് ഭൂമിപോലും ഏറ്റെടുക്കാന്‍ അനുവടിക്കില്ലന്നു ഹൈവേ ആക്ഷന്‍ ഫോറം പ്രസിഡന്റ് പ്രകാശ് മേനോന്‍ പറഞ്ഞു. നക്കാപിച്ച നഷ്ടപരിഹാരം നല്‍കി ജങ്ങളെ വന്ചിക്കള്‍ ഇനി നടക്കില്ല. ജീവന്‍ ബലി കൊടുത്തും നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കംന്‍ മുന്നോട്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തൂ. സോളിഡാരിറ്റി സൌത്ത് സോണ്‍ സെക്രട്ടറി കെ. സജീദ്, ജമ അതെ ഇസ്ലാമി കൊല്ലം ജില്ല പ്രസിഡന്റ് ഇസ്മയില്‍ ഖനി, എസ്.ഐ.ഓ ജില്ല വൈസ് പ്രസിഡന്റ് മുബക്ഷിര്‍ ശേര്‍ക്കി, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് അബ്ദുസ്സമദ്, ജില്ല ജനറല്‍ സെക്രട്ടറി സാദിക്ക്, അഡ്വ സജീബ് തുടങ്ങിയവര്‍ സംസാരിച്ചു.
സമരസംഘങ്ങള്‍ക്ക് പിന്തുണയുമായി സമര പ്രയാണം
കൊല്ലം: ദേശീയ പാത വികസിപ്പിക്കുക ; വില്‍ക്കരുത് എന്നാവശ്യപ്പെട്ടു സോളിഡാരിറ്റി കൊല്ലം ജില്ല സമിതി പാരിപ്പള്ളി മുതല്‍ ഓച്ചിറ വരെ നടത്തിയ സമര പ്രയാണം ഹൈവേ വികസനത്തിന്റെ മറവില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ആയിരങ്ങുള്‍ക്കുള്ള ഐക്യടര്‍ദ്യ പ്രയാണമായി മാറി. പാരിപ്പള്ളിയില്‍ സോളിഡാരിറ്റി സൌത്ത് സോണ്‍ സെക്രട്ടറി കെ.സജീദ് ജാഥ ഉത്ഘാടനം ചെയ്തു. ഹൈവേ ആക്ഷന്‍ ഫോറം സെക്രട്ടറി സുന്ദരേശന്‍ പിള്ള , വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സശി ധരന്‍ സോളിഡാരിറ്റി കൊല്ലം ജില്ല പ്രസിഡന്റ് അബ്ദുസ്സമദ് എന്നിവര്‍ ഉത്ഘാടന സമ്മേളനത്തി സംസാരിച്ചു. കല്ലുവാതുല്‍ക്കല്‍, ചാത്തനൂര്‍, കൊട്ടിയം, ഉമയനല്ലോര്‍, ആയത്തില്‍, രാമന്കുലങ്ങര, ചവറ എന്നിവിടങ്ങളില്‍ ജാഥക്ക് വന്‍ വരവേല്‍പ്പ് നല്‍കി. വ്യാപാരികളും ഹൈവേ അക്ഷം ഫോറം പ്രവര്‍ത്തകരും ജാത കാപ്ത്യന്‍ സിനി ഹമീദിനെ ഹാരാര്‍പ്പണം ചെയ്തു ജാഥയെ സ്വീകരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ കെ. ഏ ഫിറോസ്, ബി.എം സാദിക്ക്, അനേഷ് കന്നനലൂര്‍, സാബിര്‍ തുടങ്ങിയര്‍ സംസാരിച്ചു. എല്ലാ കേന്ദ്രങ്ങളിലും വ്യാപാരി നേതാക്കളും ഹൈവേ ആക്ഷന്‍ ഫോറം പ്രവര്‍ത്തകരും ജാഥയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഓച്ചിറ മുതല്‍ കരുനാഗപ്പള്ളി വരെ പടയത്രയായാണ് പ്രയാണം കടന്നു പോയത്. കരുനാഗപ്പള്ളിയില്‍ സമര സമ്മേളനത്തോടെയാണ് പ്രയാണം സമാപിച്ചത്.
No comments:
Post a Comment