Wednesday, November 18, 2009

ദലിത് തീവ്രവാദം എന്ന പ്രയോഗം പാര്‍ശ്വ വല്‍കൃത ജനതയെ വീണ്ടും പുറം തള്ളാന്‍ ഭരണകൂടത്തിന്റെ പച്ചയായ ശ്രമം : അജിത്‌ സാഹി




വര്‍ക്കല: ദലിത് തീവ്രവാദം  എന്ന പ്രയോഗത്തിലൂടെ  പാര്‍ശ്വ വല്‍കൃത ജനതയെ വീണ്ടും പുറം തള്ളാന്‍ ഭരണകൂടത്തിന്റെ പച്ചയായ ശ്രമമാണ് തുരന്നുകാട്ടപ്പെടുന്നത് എന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ അജിത്‌ സാഹി അഭിപ്രായപ്പെട്ടു.  ദലിത് വേട്ടക്കെതിരെ വര്‍ക്കലയില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഒരാളില്‍ കുറ്റം ആരോപിച്ചു തെളിവ് സൃഷ്ടിക്കുക എന്നതാണ് ഇന്ത്യന്‍ പോലീസ് പലപ്പോഴും സ്വീകരിക്കുന്ന രീതി. ഇതിന്റെ ഇരകള്ക്കപ്പെടുക പിന്നാക്ക ജനവിഭാഗങ്ങളും. ഇവടെത്തെ ജനാധിപത്യ ഭരണകൂടങ്ങള്‍ പോലീസ് ഭാഷ്യം ഏറ്റുപിടിക്കുന്നു. പോലീസ് രാജ് ആണ്  ഇവിടെയുള്ളത്. ഇതിനെതിരെ എല്ലാ വിഭാഗം ജനതയും ഒന്നിച്ചു അണിനിരക്കണം. വര്കലയില്‍ ഒരു കൊലപാതകത്തിന്റെ പേരില്‍ കുറ്റക്കാരെ കണ്ടു പിടിക്കുന്നതിനു പകരം ഒരു തെളിവുമില്ലാതെ കുറെ പേരെ അറസ്റ്റു ചെയ്തു പീഡിപ്പിക്കുന്നു. ഒരു സംസ്ഥാനത്തെ ഡി.ജി.പി. നേരിട്ട് പത്ര സമ്മേളനം നടത്തി ഒരു സംഘടനെയെ തീവ്രവാദികള്‍ എന്ന് മുദ്രയടിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു. മീഡിയകള്‍ അതേറ്റു പിടിക്കുന്നു. സത്യം കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവഗണന ഭീകരതയുടെ ഇരകളാണ് ദലിതര്‍ എന്നും അതില്‍ നിന്ന് സ്വയം പുറത്തേക്കുള്ള വഴികള്‍ തേടുമ്പോള്‍ അടിച്ചമാര്‍ത്തുകയാണ് ഭരണകൂടങ്ങള്‍ എന്നും അധ്യക്ഷം വഹിച്ച സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി എം . സാജിദ് അഭിപ്രായപ്പെട്ടു.  വര്‍ക്കലയിലെ ശിവപ്രസാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കുക, ദലിതരെ പീടിപ്പച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടിക ജാതി പീഡന വിരുദ്ധ നിയമം ഉപയോഗിച്ചേ കേസ് എടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിക്ഷേധ സംഗമത്തിലൂടെ സോളിഡാരിറ്റി ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളീയ പൊതു ബോധത്തിന്റെ അധസ്ഥിതരോടുള്ള സമീപനമാണ് വര്‍ക്കലയിലെ ദലിത് തീവ്രവാദം എന്ന പടത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ബി.ആര്‍.പി ഭാസ്കര്‍ അഭിപ്രായപ്പെട്ടു. കേരളീയ സമൂഹത്തിനാകെ അപമാനമാണ് വര്‍ക്കലയില്‍ നടക്കുന്ന ദലിത് പീഡനങ്ങള്‍.
സി.ആര്‍. നീലകണ്ടന്‍, എം. ബി മനോജ്‌, അഡ്വ. ചന്ദ്രശേഖരന്‍, കരകുളം സത്യകുമാര്‍, യു. ഷൈജു, കെ.എ  . ഷഫീക്, ടി.മുഹമ്മദ്‌, ജെ.കെ . മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ക്കല ചെറുന്നിയൂര്‍ കോളനിയിലെ സന്ധ്യ തങ്ങള്‍ക്കു നേരിട്ട പോലീസ്  പീഡനത്തെക്കുറിച്ച്  വിവരിച്ചത്  പ്രതിക്ഷേധ സംഗമത്തില്‍ പങ്ങേടുത്ത നൂറു കണക്കിന് ആളുകളുടെ കണ്ണ് നിറയിച്ചു.പ്രതിക്ഷേധ സംഗമം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനു കരുത്തു  പകരാന്‍ ഉതകുമെന്നു വര്‍ക്കലയില്‍ തടിച്ചു കൂടിയ ജന സാഗരം സാക്ഷി







No comments:

Post a Comment