തിരുവനന്തപുരം: വര്‍ക്കലയില്‍ പോലീസ് നടത്തുന്ന ദളിത് വേട്ട അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. പോലീസും സാമുഹ്യവിരുദ്ധ ശക്തികളും ഒത്തു ചേര്‍ന്ന് ദളിതരെ അക്രമിക്കുകയാണ്. ദളിതര്‍ക്കെതിരെയുള്ള അതിക്രമത്തിന് സാമൂഹ്യപിന്തുണ നേടിയെടുക്കാന്‍ ദളിത് തീവ്രവാദം എന്ന പുതിയ പദപ്രയോഗം തന്നെ പോലീസ് മെനഞ്ഞിരിക്കുകയാണെന്നും വൈസ് പ്രസിഡന്റ് കെ.എ. ഷെഫീഖ്, കെ. സജീദ്, എ. സുധീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പോലീസ്- ഗുണ്ടാ ശക്തികളുടെ ദളിത് വേട്ട അവസാനിപ്പിക്കുക, ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുക, അക്രമത്തിനിരയായവര്‍ക്ക് നഷ്‌ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 17 ന് വര്‍ക്കലയില്‍ പ്രതിഷേധ സംഗമം നടത്തും. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും തെഹല്‍ക്ക എഡിറ്റര്‍ അറ്റ് ലാര്‍ജുമായ അജിത് സാഹി, ബി.ആര്‍.പി.ഭാസ്‌കര്‍, സി.കെ.ജാനു, സി.ആര്‍. നീലകണ്‌ഠന്‍, പാനിപ്ര ഇബ്രാഹീം മൗലവി, എം.ബി. മനോജ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു.
dalid vetta poster nannayirikkunuu, abhivadhyangal
ReplyDelete